ഇടുക്കി: ബൈക്ക് യാത്രികനെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ച് അജ്ഞാത സംഘം. പാറത്തോടിനു സമീപത്തായിരുന്നു സംഭവം.
ഉടുമ്പൻചോല പൂയപ്പള്ളിൽ അരവിന്ദാണ് (29) ആക്രമിക്കപ്പെട്ടത്. റോഡിൽ ഗുരുതര പരുക്കേറ്റ് കിടന്ന യുവാവിനെ വാഹന പരിശോധനക്കെത്തിയ എൻഫോഴ്സ്മെന്‍റ് സംഘമാണ് ആശുപത്രിയിലെത്തിച്ചത്. അരവിന്ദിന്‍റെ വലതുകൈയ്ക്ക് ആഴത്തിലുള്ള മുറിവും ദേഹമാസകലം ചതവുമുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ കുമളി-മൂന്നാർ സംസ്ഥാന പാതയിലായിരുന്നു സംഭവം. ഉടുമ്പൻചോലയിൽ നിന്നും നെടുങ്കണ്ടത്തേക്ക് ബൈക്കിൽ
വരികയായിരുന്നു അരവിന്ദ്. പാറത്തോടിനു സമീപം എത്തിയപ്പോഴാണ് പിന്നിൽ നിന്ന് വന്ന ജീപ്പ് ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ അരവിന്ദ് റോഡിലേക്ക് തെറിച്ചുവീണു. തെറിച്ചുവീണതിനു പിന്നാലെ ജീപ്പിലുണ്ടായിരുന്നവർ എത്തി ആക്രമിച്ചു. നെഞ്ചിനും തലക്കും ചവിട്ടി. ഇതിനിടെ മറ്റു വാഹനങ്ങൾ എത്തിയതോടെ അക്രമിസംഘം വാഹനത്തിൽ കയറി രക്ഷപെട്ടു. പരുക്കേറ്റ അലറിക്കരഞ്ഞ അരവിന്ദിനെ ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ
അനൂപ് അക്സൺ, ജിനു ജേക്കബ്, നിർമൽ എന്നിവരാണ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ചു വീഴ്ത്തിയ ശേഷം അമിതവേഗതയിൽ കടന്ന വാഹനത്തിന്‍റെ വിവരങ്ങൾ മോട്ടർ വാഹന വകുപ്പ് ശേഖരിച്ചു. അരവിന്ദ് ഓടിച്ചിരുന്ന ബൈക്കും തകർന്ന നിലയിലാണ്. പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. അരവിന്ദിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചതാണോയെന്നുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
14 കാരിയുടെ വീട്ടിൽ 17 കാരൻ ഒളിച്ചിരുന്നത് രണ്ട് ദിവസം
മുണ്ടക്കയം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി 14കാരിയുടെ വീട്ടിൽ എത്തി രണ്ട് ദിവസം ഒളിച്ചു താമസിച്ച് കുട്ടിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ. മുണ്ടക്കയത്താണ് സംഭവം നടന്നത്. പാലക്കാട് ചിറ്റൂർ സ്വദേശിയായ 17 കാരനാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയാണ് പെൺകുട്ടി.
സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ 17 കാരൻ പരിചയപ്പെട്ടത്. തുടർന്ന് പീഡനത്തിനായി പദ്ധതി തയാറാക്കി. പാലക്കാട്ട് നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രണ്ട് ദിവസം ആരുമറിയാതെ പെൺകുട്ടിയുടെ മുറിയിൽ കഴിഞ്ഞു. പ്രതിക്കുള്ള ഭക്ഷണം അടക്കം കൊണ്ടുവന്നു കൊടുത്തത് പെൺകുട്ടിയായിരുന്നു.
രണ്ട് ദിവസത്തിനു ശേഷം തിരികെ പാലക്കാട്ടേക്ക് മടങ്ങാനായി മുറിക്ക് പുറത്തിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ മുത്തഛൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൂട്ടുകാരനാണെന്നാണ് മറുപടി നൽകിയത്.
എന്നാൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചതോടെ സംഭവം പിടികിട്ടി. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്‌നിന്നും പ്രതി അറസ്റ്റിലാകുന്നത്.
Post A Comment: