പാമ്പെന്നു കേട്ടാൽ തന്നെ പലർക്കും പേടിയാണ്. പക്ഷേ രണ്ട് വയസുകാരൻ ബാൻജോയ്ക്ക് പാമ്പ് തന്‍റെ കളിപ്പാട്ടമാണ്. അതും ജീവനുള്ള പാമ്പ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയിലാണ് ബാൻജോയുടെ പാമ്പ് കളി ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.
നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തി. കുട്ടിയെ പാമ്പിനൊപ്പം കളിക്കാൻ വിടുന്ന രക്ഷിതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവും ചിലർ നടത്തുന്നുണ്ട്. എന്നാൽ ചിലരാവട്ടെ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. പാമ്പുകളോടുള്ള പേടി മാറാൻ ഇത് സഹായിക്കുമെന്നും കമന്‍റുകൾ വരുന്നുണ്ട്.
ജനവാസ മേഖലയിലെത്തുന്ന ഭീമൻ പാമ്പുകളെയും മറ്റ് ജീവികളെയും പിടികൂടി കാട്ടിലേക്കയക്കുന്ന ജോലിയാണ് ബാൻജോയുടെ പിതാവ് റൈറ്റിന്. അടുത്തിടെയാണ് റൈറ്റ് താൻ പിടികൂടിയ രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ ബാൻജോയ്ക്ക് പരിചയപ്പെടുത്തിയത്. പാമ്പിനെ കൈകാര്യം ചെയ്യാൻ ബാൻജോയെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം.
യാതൊരു ഭയവുമില്ലാതെയാണ് പാമ്പിനോട് ബാൻജോ ഇടപെട്ടത്. പാമ്പിന്‍റെ വാലിൽ പിടിച്ച് പുൽതകിടിയിലേക്ക് വലിക്കുന്നതും കാണാം. ഇൻസ്റ്റഗ്രാമിൽ 3.7 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. പിതാവ് മാറ്റ് റൈറ്റിന് സ്വന്തമായി ഒരു ടിവി ഷോയുണ്ട്. ഭീമൻ മുതലകളെ വരെ കൈകാര്യം ചെയ്യുന്ന പരിപാടിയാണ് മോൺസ്റ്റർ ക്രോക്ക് റേഞ്ചർ എന്ന ടിവി പരിപാടിയിൽ റൈറ്റ് അവതരിപ്പിക്കുന്നത്. തന്‍റെ മകനെയും ഷോയിലെ പങ്കാളിയാക്കാനുള്ള തയാറെടുപ്പിലാണ് റൈറ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി: പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബാബുവിനെ (59) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇന്നലെ ഇരുവരും ചേർന്ന് ക്ഷേത്രത്തിൽ പോയിരുന്നതായി നാട്ടുകാർ പറഞ്ഞു.
രാത്രിയിൽ കുടുംബ വഴക്കുണ്ടായതിനിടെയായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം അടുത്ത വീട്ടിലെത്തിയ ഭർത്താവ് താൻ അവളെ കൊന്നു എന്നു പറഞ്ഞിട്ട് സ്ഥലം വി്ടു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post A Comment: