www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1787) Idukki (1750) Mostreaded (1611) Crime (1367) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

Share it:



ഇടുക്കി: കെ.എസ്.ആർ.ടി.സി. ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. പഴയമൂന്നാറിലെ ടാറ്റാ ടീ സ്പോർട് ഗ്രൗണ്ടിനു സമീപത്ത് വ്യാഴാഴ്ച്ച വൈകിട്ട് നാലിനായിരുന്നു അപകടം. ദേവികുളം പൂങ്കുടിയിൽ വീട്ടിൽ പ്രേമയുടെ മകൻ ജ്യോതിയെന്ന വിളിപ്പേരുള്ള ജോബി(22)ണ് മരിച്ചത്.  

പരുക്കേറ്റ ജോബിയെ വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക്  കൊണ്ടു പോകവെയായിരുന്നു മരണം.  മുന്നില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതോടെ ബസിന് തൊട്ടുപിന്നില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പറിന് അടിയിലേക്ക് വീണ ജോബി, ആന്‍റണി എന്നിവരെ നാട്ടുകാര്‍ ഉടൻ പുറത്തെടുത്ത് മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചു. 

ഇരുവരെയും വിദഗ്ധ ചികിൽസയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴിയാണ് ജോബി മരിച്ചത്. പോസ്റ്റുമാട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിന്‍റെ ആഘാതത്തിൽവീണു കിടന്ന സ്‌കൂട്ടർ പൂർണ്ണമായി കത്തി നശിച്ചിരുന്നു. നാട്ടുകാരുടെ നേത്യത്വത്തിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി: പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബാബുവിനെ (59) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇന്നലെ ഇരുവരും ചേർന്ന് ക്ഷേത്രത്തിൽ പോയിരുന്നതായി നാട്ടുകാർ പറഞ്ഞു. 

രാത്രിയിൽ കുടുംബ വഴക്കുണ്ടായതിനിടെയായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം അടുത്ത വീട്ടിലെത്തിയ ഭർത്താവ് താൻ അവളെ കൊന്നു എന്നു പറഞ്ഞിട്ട് സ്ഥലം വി്ടു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ


Share it:

Idukki

Post A Comment: