കൊച്ചി: പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബാബുവിനെ (59) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇന്നലെ ഇരുവരും ചേർന്ന് ക്ഷേത്രത്തിൽ പോയിരുന്നതായി നാട്ടുകാർ പറഞ്ഞു.
രാത്രിയിൽ കുടുംബ വഴക്കുണ്ടായതിനിടെയായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം അടുത്ത വീട്ടിലെത്തിയ ഭർത്താവ് താൻ അവളെ കൊന്നു എന്നു പറഞ്ഞിട്ട് സ്ഥലം വി്ടു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കുമളിയിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഇടുക്കി: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കുമളി ആനവിലാസം പത്തുമുറിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് അപകടം നടന്നത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി പശുപതി (65)ആണ് മരിച്ചത്.
തോട്ടത്തിൽ ജോലികൾക്കിടെ ഉണങ്ങിയ മരം ഒടിഞ്ഞു വീഴുകയായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മരം വീണ് ഗുരുതര പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ.
Post A Comment: