ചെന്നൈ: മൂന്ന് വിവാഹം കഴിച്ചിട്ടും കുട്ടികൾ ജനിക്കാതിരുന്നതിനെ തുടർന്ന് നാലാമത് 13 കാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ 40 കാരൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍. രാധാകൃഷ്ണനാണ് (40) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട്. വിവാഹത്തിന് കൂട്ടുനിന്ന രാധാകൃഷ്‌ണന്‍റെ അമ്മ രുക്മിണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മൂന്നു തവണ വിവാഹിതനായ രാധാകൃഷ്‌ണന്‍ കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് പതിമൂന്നുകാരിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതപ്രകാരവും പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയുമായിരുന്നു വിവാഹം നടന്നത്.
രാധാകൃഷ്ണന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം കഴിച്ചത്. പതിമൂന്നുകാരി ഗര്‍ഭിണിയായതോടെ അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ
തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ.
നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.
Post A Comment: