സ്ത്രീകളുടെ ചാറ്റ് ബോക്‌സിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് ചിലരുടെ പതിവാണ്. പലരും നാണക്കേട് ഭയന്ന് ഇക്കാര്യം പുറത്ത് പറയാറില്ല. എന്നാൽ സ്വന്തം ചാറ്റ് ബോക്‌സിലേക്ക് സ്വയം ഭോഗം ചെയ്യുന്ന വീഡിയോ അയച്ചുകൊടുത്ത യുവാവിനെ കൊണ്ട് വീഡിയോയിലൂടെ തന്നെ മാപ്പ് പറയിച്ചിരിക്കുകയാണ് ഒരു യുവതി.
ഹാസ്യ താരവും കണ്ടന്‍റ് ക്രിയേറ്ററുമായ ആഞ്ചൽ അഗർവാളാണ് അശ്ലീല വീഡിയോ അയച്ച യുവാവിന് കണക്കിനു പണി കൊടുത്തത്. സ്വയം ഭോഗം ചെയ്യുന്നതിന്‍റെ വീഡിയോയാണ് യുവാവ് ആഞ്ചൽ അഗർവാളിന്‍റെ ഇൻബോക്‌സിലേക്ക് അയച്ചു കൊടുത്തത്. ഉടൻ തന്നെ മെസേജുകളുടെ സ്ക്രീൻഷോട്ട് സഹിതം സംഭവം ആഞ്ചൽ ട്വിറ്ററിൽ പങ്കുവച്ചു.
ഇതിനു പിന്നാലെ അഞ്ചലിന്‍റെ ഫോളോവേഴ്‌സിൽ ഒരാൾ ഇത് സൈബർ സെല്ലിനും കൈമാറി. ഇതോടെ പിടിവിട്ടുപോയ യുവാവ് മാപ്പപേക്ഷിച്ച് രംഗത്തെത്തി. ഉടൻ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് സൈബർസെൽ അധികൃതർ പറഞ്ഞു. ഉടൻ തന്നെ യുവാവ് വീഡിയോയിലൂടെ മാപ്പ് പറഞ്ഞു. ഇത് സൈബർസെൽ അധികൃതർ ആഞ്ജലിനു ഫോർവേർഡ് ചെയ്‌തു.
A short story-
— Aanchal Agrawal (@awwwnchal) December 7, 2021
Guy sent a masturbating video.
I got angry and put it on my IG.
A follower sent it to Indian Cyber Cell.
They messaged. He immediately apologised to them, they forwarded to me.
I asked them for a video apology. Guy wore a mask for it, but the message is delivered. pic.twitter.com/aMiLWdsyq0
സൈബർ സെൽ അധികൃതരുടെ സന്ദേശങ്ങളും അവർ യുവാവിന് അയച്ച സന്ദേശങ്ങളും സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് അഞ്ജൽ പങ്കുവച്ചത്. യുവാവിനോട് അപമര്യാദയായി പെരുമാറിയതിന് ക്ഷമചോദിച്ച് കത്തെഴുതണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ പറയുന്നത് സ്ക്രീൻഷോട്ടിൽ കാണാം. ചെയ്‌തത് തെറ്റാണെന്നും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും യുവാവ് മറുപടി പറയുന്നുണ്ട്.
പിന്നീട് അഞ്ജൽ ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് മാസ്‌ക് ധരിച്ച് വീഡിയോയിലൂടെ മാപ്പ് പറയുകയായിരുന്നു. സംഭവത്തിൽ നിരവധി പേരാണ് ആഞ്ജലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സ്ത്രീകൾ ഇത് മാതൃകയാക്കണമെന്നും, ഇത്തരം ആണുങ്ങളുടെ യഥാർഥ മുഖം പുറം ലോകത്തെ അറിയിക്കണമെന്നുമൊക്കെയാണ് പലരും കമന്‍റ് ചെയ്യുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്.
ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെയും മാറിയത് ഇത്തരത്തിലാണ്.
പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക് വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.
എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.
ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം
കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക് തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക.
ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും. പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ് ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.
Post A Comment: