മുൻ കാമുകിയുടെ കല്യാണം കുളമാക്കുന്ന സംഭവങ്ങൾ നാട്ടിലെമ്പാടും നടക്കാറുണ്ട്. ഇത്തരത്തിൽ ഒരു കാമുകൻ കാട്ടിക്കൂട്ടിയ പരാക്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹ വേദിയിലേക്ക് കടന്നെത്തിയ മുൻ കാമുകൻ വധുവിന്‍റെ നെറ്റിയിൽ സിന്ദൂരം തേക്കുന്നതും തുടർന്നുണ്ടാകുന്ന സംഘർഷവും അടങ്ങുന്ന ഒരു വീഡിയോ പുറത്തു വന്നതോടെയാണ് ഇക്കാര്യം ചർച്ചയായത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂർഗേറ്റിലാണ് സംഭവം നടന്നത്. യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇയാൾ ജോലിയ്ക്കായി മറ്റൊരു നഗരത്തിലേക്ക് പോയി. ഈ അവസരത്തിൽ സാഹചര്യം മുതലാക്കി വധുവിന്‍റെ വീട്ടുകാർ അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു. പെൺകുട്ടി മാതാപിതാക്കളെ എതിർക്കാൻ ശ്രമിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല.
വിവാഹ ദിവസം, 'വരമാല' ചടങ്ങ് നടക്കുന്നതിനിടെ കാമുകൻ വേദിയിൽ എത്തുകയും പെൺകുട്ടിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയുമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മർദിക്കുന്നതാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. വധുവിന്‍റെ വീട്ടുകാർ പോലീസിനെ വിളിക്കുകയും അവരുടെ സഹായത്തോടെ കാമുകനെ ഒഴിവാക്കി വധുവിനെ വരൻ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. 59 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു. ഇതുവരെ 109കെ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
In UP's Gorakhpur, a spurned youth gatecrashed an ongoing wedding and applied vermilion to the to-be bride. Families and relatives tried to overpower him resulting in a major ruckus at the venue.@SaumyaShandily3 @anantmsr @vandanaMishraP2 pic.twitter.com/nZPKHl7VVi
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ഭാര്യയെയും മകളെയും ഗൃഹനാഥൻ വെട്ടി പരുക്കേൽപ്പിച്ചു
കണ്ണൂർ: കുടുംബ വഴക്കിനിടെ ഭാര്യയെയും മകളെയും വെട്ടി പരുക്കേൽപ്പിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കക്കാട്ട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയെയും മകൾ റനിതയെയും വെട്ടിയത്. തലക്ക് പരുക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു.
അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരുക്കേറ്റെന്നാണ് വിവരം. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് രവീന്ദ്രൻ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തിൽ പ്രവിദയ്ക്ക് പ്രൊട്ടക്ഷൻ ഓർഡർ കിട്ടിയിരുന്നു.
ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓർഡർ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓർഡർ കിട്ടിയ ശേഷം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാൾ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു.
നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009-ലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ സംശയരോഗത്തിന്‍റെ പേരിൽ തുടർച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനിൽ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികൾ ലഭിച്ചപ്പോൾ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാൽ കേസെടുക്കേണ്ടെന്നും താക്കീത് നൽകി വിട്ടയച്ചാൽ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും കണ്ണൂർ ടൗൺ പൊലീസ് വ്യക്തമാക്കി.
Post A Comment: