www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1924) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (42) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപന്നി ആക്രമണം

Share it:



ഇടുക്കി: തേയിലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ തൊഴിലാളികൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലാണ് സംഭവം ഉണ്ടായത്. എസ്റ്റേറ്റിലെ തൊഴിലാളിയായ ജ്യോതി (54) പരുക്കുകളോടെ രക്ഷപെട്ടു. മറ്റുള്ള തൊഴിലാളികൾ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.  

കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് പുള്ളുപ്പിലിയുടെ സാനിധ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് ഇന്ന് പകൽ സമയത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പന്നിയുടെ ആക്രമണത്തിൽ ജ്യോതിയുടെ കാലിലും കൈക്കും തലക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്. 

ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ആക്രമിക്കുന്നത് പുലിയാണെന്ന് കരുതി തൊഴിലാളികൾ ചിതറി ഓടി. പിന്നിടാണ് കാട്ടുപന്നിയാണെന്ന് ബോധ്യമായത്. തുടർന്ന് തൊഴിലാളികൾ തന്നെ ജ്യോതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഭാര്യയെയും മകളെയും ഗൃഹനാഥൻ വെട്ടി പരുക്കേൽപ്പിച്ചു 

കണ്ണൂർ: കുടുംബ വഴക്കിനിടെ ഭാര്യയെയും മകളെയും വെട്ടി പരുക്കേൽപ്പിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കക്കാട്ട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയെയും മകൾ റനിതയെയും വെട്ടിയത്. തലക്ക് പരുക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. 

അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരുക്കേറ്റെന്നാണ് വിവരം. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് രാവിലെ ഏഴോടെയാണ് രവീന്ദ്രൻ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ​ഗാ‍ർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തിൽ പ്രവിദയ്ക്ക് പ്രൊട്ടക്ഷൻ ഓർഡർ കിട്ടിയിരുന്നു. 

ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓർഡർ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓർഡർ കിട്ടിയ ശേഷം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാൾ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു. 

നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009-ലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ സംശയരോഗത്തിന്‍റെ പേരിൽ തുടർച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനിൽ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികൾ ലഭിച്ചപ്പോൾ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാൽ കേസെടുക്കേണ്ടെന്നും താക്കീത് നൽകി വിട്ടയച്ചാൽ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും കണ്ണൂർ ടൗൺ പൊലീസ് വ്യക്തമാക്കി. 

Share it:

Idukki

Post A Comment: