കൊച്ചി: എം.സി. റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. പെരുമ്പാവൂരിന് സമീപമായിരുന്നു സംഭവം. അയ്യമ്പുഴയിൽ നിന്നും പുളുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റ ഇൻഡിക്ക കാറാണ് അപകടത്തിൽപെട്ടത്.
അയ്യമ്പുഴ സ്വദേശി ധനേഷിന്‍റെ കാറിനാണ് തീ പിടിച്ചത്. രാവിലെ 7.45 നാണു സംഭവം നടന്നത്. ഷോട്ട് സർക്യുട്ടാണ് അപകട കാരണം. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
മുല്ലപ്പെരിയാറിൽ ഒൻപത് ഷട്ടർ തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാവിലെ 7141.59 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു. രാവിലെ ഏഴോടെയാണ് ഒൻപത് ഷട്ടറുകൾ 60 സെ.മീ ഉയർത്തിയത്. ബുധനാഴ്ച്ച പുലർച്ചെ അഞ്ച് വരെ ഒരു ഷട്ടർ 30 സെ.മീ ആയിരുന്നു ഉയർത്തിയിരുന്നത്.
ഈ സമയത്ത് 141.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇതിനു പിന്നാലെ 5.15ന് തുറന്നിരിക്കുന്ന ഒരു ഷട്ടർ കൂടാതെ നാല് ഷട്ടറുകൾ കൂടി 30 സെ.മീ ഉയർത്തി 2074.00 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനു പിന്നാലെ ആറിന് അഞ്ച് ഷട്ടർ 60 സെമീ ഉയർത്തി. ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 3947.55 അടിയായി ഉയർന്നു. 6.45 ഓടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി.
ഇതിനു പിന്നാലെ ഏഴിന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ഒൻപതായി. ആറിനു പുറത്തു വന്ന കണക്കു പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം തുറന്നു വിട്ട നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
Post A Comment: