www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോൺട്രി ഫാക്റ്ററിയിൽ മോഷണം; ചീന്തലാർ സ്വദേശി അറസ്റ്റിൽ

Share it:



ഇടുക്കി: പൂട്ടിക്കിടന്ന തേയില ഫാക്റ്ററിയിൽ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇടുക്കി ഉപ്പുതറ ലോൺട്രി എസ്റ്റേറ്റിലാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ ചീന്തലാർ, കാറ്റാടിക്കവല മലക്കര ബിനു (36)വിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തു. ചീന്തലാർ സ്വദേശിയായ ഇയാളുടെ സുഹൃത്തായ മറ്റൊരു ബിനു ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ഞായറാഴ്ച്ച പകലായിരുന്നു മോഷണ ശ്രമം. ഫാക്റ്ററിക്കുള്ളിൽ നിന്നും മോഷണ വസ്തു പുറത്തെത്തിച്ച് ഓട്ടോ റിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അതു വഴി വന്ന തൊഴിലാളികൾ കണ്ടു. വിവരം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന എന്നയാൾ ഓടി രക്ഷപെട്ടു. പ്രദേശവാസികൾ  തടഞ്ഞുവച്ച ബിനുവിനെ ഉപ്പുതറ പൊലീസിന്

കൈമാറി. കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കൊളുന്ത് അരയ്ക്കുന്ന സി.റ്റി.സി. റോളർ, മോട്ടോർ, ആഗ്ളേയറുകൾ എന്നിവയും , ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. 21 വർഷമായി അടഞ്ഞു കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽ നിന്നും ഇതിനു മുൻപും പലതവണ മോഷണം നടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്‌തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: