www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒന്നര പവന്‍റെ സ്വർണമാല പശു വിഴുങ്ങി; പുറത്തെടുക്കാൻ നടത്തിയത് അപൂർവ ശസ്ത്രക്രിയ

Share it:



ബംഗളൂരു: പശു വിഴുങ്ങിയ ഒന്നര പവന്‍റെ മാല അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കർണാടകയിലായിരുന്നു സംഭവം. ഹീപ്പനപ്പള്ളി സ്വദേശി ശ്രീകാന്ത് ഹെഗ്‌ഡെയുടെ വീട്ടിലെ പശുവാണ് മാല വിഴുങ്ങിയത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് പശുവിന്‍റെ വയറ്റിൽ നിന്നും മാല പുറത്തെടുത്തത്. 

വീട്ടിൽ പൂജ നടന്നതിനു പിന്നാലെയാണ് പശു മാല വിഴുങ്ങിയത്. പൂജാ സമയത്ത് വീട്ടിലെ പശുക്കളെ കുളിപ്പിച്ച് ആഭരണങ്ങളിട്ട് അണിയിച്ചൊരുക്കുന്നത് ഇവിടത്തെ ആചാരമാണ്. ഇത്തരത്തിൽ നാല് മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് ഒന്നര പവന്‍റെ സ്വര്‍ണമാലയിട്ട് ശ്രീകാന്ത് ഹെഗ്‌ഡെ പൂജക്കൊരുക്കിയത്.

ചടങ്ങെല്ലാം കഴിഞ്ഞതോടെ പശുവിന്‍റെ കഴുത്തില്‍ നിന്നും മാല ഊരി പൂക്കള്‍ക്കൊപ്പം വയ്ക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോഴാണ് വച്ച സ്ഥലത്ത് മാല ഇല്ലെന്ന് മനസിലായത്. പ്രദേശവാസികളെല്ലാം ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂക്കള്‍ക്കൊപ്പം പശുക്കുട്ടി മാലയും അകത്താക്കിയെന്ന് അറിയുന്നത്. തുടര്‍ന്ന് പശുവിന്‍റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് വെറ്റിനറി സര്‍ജനാണ് മാല പശുവിന്‍റെ വയറ്റിലുണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

20 പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ

ഇടുക്കി: സോഷ്യൽ മീഡിയ സൗഹൃദം മുതലാക്കി നഗ്ന ചിത്രം കൈക്കലാക്കി 20 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലം ബ്ലോക്ക് നമ്പർ 401 ൽ കല്ലൂപറമ്പിൽ ആരോമൽ (22) ആണ് പിടിയിലായത്. 20ലധികം പെൺകുട്ടികളെയാണ് ഇ‍യാൾ നഗ്ന ദൃശ്യം കൈക്കലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടുമാണ് ഇയാൾ പെൺകുട്ടികളുമയി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിലൂടെ ഇത് പ്രണയമായി വളർത്തും. പിന്നീട് രാത്രികാലങ്ങളിൽ വീഡിയോ കോൾ ചെയ്‌ത ശേഷം പെൺകുട്ടികളോട് വിവസ്ത്രരാകാൻ ആവശ്യപ്പെടുകയാണത്രേ. ഇത്തരത്തിൽ വിവസ്ത്രരാകുന്ന ദൃശ്യങ്ങൾ ഫോണിൽ സേവ് ചെയ്‌ത ശേഷം ഇവ കാണിച്ചായിരുന്നു പീഡനം. 

ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരവധി പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളടക്കമുള്ളവയാണ്. പെൺകുട്ടികളുമായി നടത്തിയ ഇക്കിളി ചാറ്റുകളും വീഡിയോകളും ഇയാളുടെ ഫോണിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

ഇയാൾ ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്‌തയായും സംശയിക്കുന്നുണ്ട്. ഇതിനാൽ ഇ‍യാളുമായി അടുപ്പമുള്ള ചില സുഹൃത്തുക്കളും നിലവിൽ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇടുക്കി എസ്.പി. ആർ. കറുപ്പ സ്വാമിയുടെ നിർദ്ദേശപ്രകാര്യം കട്ടപ്പന ഡി.വൈ.എസ്.പി  വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സി.ഐ.  ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാൾക്കെതിരെ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light