www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒമിക്രോൺ സ്ഥിരീകരിച്ച ഒന്നര വയസുകാരിക്ക് രോഗമു‌ക്തി

Share it:



പൂനെ: കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ഒന്നര വയസുകാരിക്ക് രോഗ മുക്‌തി. മഹാരാഷ്ട്രയിലാണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. പിംപ്രി ചിഞ്ച്വാഡ് സ്വദേശിയായ കുട്ടിക്കായിരുന്നു ഒമിക്രോൺ സ്ഥിരീകരിച്ചത്. 

ഈ കുട്ടിയടക്കം നാലു പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. പൂനെയിൽ പുതുതായി ഒമിക്രോണ്‍ ബാധിച്ച മൂന്ന് വയസുകാരന് രോഗ ലക്ഷണങ്ങളില്ലെന്നും സുഖമായിരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

പിംപ്രി ചിഞ്ച്വാഡ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത നാല് പുതിയ ഒമിക്രോണ്‍ കേസുകളില്‍ ഒന്നാണ് മൂന്ന് വയസുകാരന്‍. രണ്ട് പുരുഷന്‍മാരും സ്ത്രീയുമാണ് രോഗബാധിതരായ മറ്റ് മൂന്നുപേര്‍.  പുതിയ നാല് രോഗികളില്‍ ഉള്‍പ്പെട്ട മൂന്ന് വയസുകാരന് ശിശുരോഗ പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം ഒമിക്രോൺ ഭീതി നിലനിൽക്കുന്നതിനാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

20 പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ

ഇടുക്കി: സോഷ്യൽ മീഡിയ സൗഹൃദം മുതലാക്കി നഗ്ന ചിത്രം കൈക്കലാക്കി 20 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലം ബ്ലോക്ക് നമ്പർ 401 ൽ കല്ലൂപറമ്പിൽ ആരോമൽ (22) ആണ് പിടിയിലായത്. 20ലധികം പെൺകുട്ടികളെയാണ് ഇ‍യാൾ നഗ്ന ദൃശ്യം കൈക്കലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടുമാണ് ഇയാൾ പെൺകുട്ടികളുമയി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിലൂടെ ഇത് പ്രണയമായി വളർത്തും. പിന്നീട് രാത്രികാലങ്ങളിൽ വീഡിയോ കോൾ ചെയ്‌ത ശേഷം പെൺകുട്ടികളോട് വിവസ്ത്രരാകാൻ ആവശ്യപ്പെടുകയാണത്രേ. ഇത്തരത്തിൽ വിവസ്ത്രരാകുന്ന ദൃശ്യങ്ങൾ ഫോണിൽ സേവ് ചെയ്‌ത ശേഷം ഇവ കാണിച്ചായിരുന്നു പീഡനം. 

ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരവധി പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളടക്കമുള്ളവയാണ്. പെൺകുട്ടികളുമായി നടത്തിയ ഇക്കിളി ചാറ്റുകളും വീഡിയോകളും ഇയാളുടെ ഫോണിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

ഇയാൾ ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്‌തയായും സംശയിക്കുന്നുണ്ട്. ഇതിനാൽ ഇ‍യാളുമായി അടുപ്പമുള്ള ചില സുഹൃത്തുക്കളും നിലവിൽ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇടുക്കി എസ്.പി. ആർ. കറുപ്പ സ്വാമിയുടെ നിർദ്ദേശപ്രകാര്യം കട്ടപ്പന ഡി.വൈ.എസ്.പി  വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സി.ഐ.  ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാൾക്കെതിരെ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light