തിരുവല്ല: സി.പി.എം. നേതാവ് പി.ബി. സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ രണ്ട് പേർ സി.പി.എം. പ്രവർത്തകരാണ്. സി.പി.എം പെരിങ്ങമല ലോക്കൽ സെക്രട്ടറിയായിരുന്നു സന്ദീപ്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി എട്ടിനാണ് ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്‍റെ നെഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്.
ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കുന്നത്.
സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പിടിയിലായവർ പറയുന്നത്.
കേസിലെ പ്രധാന പ്രതി ജിഷ്‌ണുവും സന്ദീപുമായി വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് വിവരം. ജിഷ്‌ണുവിന്‍റെ അമ്മയുടെ താൽകാലിക ജോലി നഷ്‌ടപ്പെടുത്താൻ സന്ദീപ് ശ്രമിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം നിലനിന്നതായും പറയപ്പെടുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സൂചന നൽകിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: