ഫ്ലോറിഡ: കുളിമുറിയുടെ ടൈലിന്‍റെ വിടവിൽ ഏഴടി നീളമുള്ള തേനീച്ചക്കൂട്. ഫ്ലോറിഡയിലാണ് സംഭവം. കുളിമുറിയുടെ ടൈലിനുള്ളിൽ നിന്നും സൗണ്ട് കേട്ടിരുന്നു. എന്നാൽ ഇത് ക്രമേണ സഹിക്കാൻ പറ്റാതെയായി. ഷവർ തുറക്കുമ്പോൾ ഒന്നോ രണ്ടോ തേനീച്ചകളും പുറത്തേക്ക് വരാൻ തുടങ്ങി.
ഇതോടെയാണ് വീട്ടുകാർ തേനീച്ചകളെ പിടിക്കുന്നതിൽ വിദഗ്‌ദയായ എലീഷ ബിക്സ്ലറെ വിവരം അറിയിച്ചത്. എലീഷ സ്ഥലത്തെത്തി ഷവറിന് പിന്നിലുള്ള ടൈൽ പൊളിച്ചു നീക്കിയപ്പോഴാണ് വമ്പൻ തേനീച്ചക്കൂട് കണ്ടെത്തിയത്. ടൈലുകൾ പൊളിച്ചു നീക്കുമ്പോൾ നൂറുകണക്കിന് തേനീച്ചകൾ പൊതിഞ്ഞ നിലയിലായിരുന്നു.
തേനീച്ചക്കൂടിന്‍റെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. തേൻ നിറഞ്ഞ് തുള്ളിയായ് ഇറ്റുവീഴുന്നുണ്ടായിരുന്നു. തേനീച്ചക്കൂട് കണ്ടെത്തുന്നതിന്‍റെ ദൃശ്യം എലീഷ തന്നെയാണ് ടിക്ടോക്കിൽ പങ്കുവച്ചത്. കൂടിന്‍റെ ഒരു ഭാഗത്ത് വെറുതെ വിരൽ അമർത്തിയപ്പോൾ തന്നെ തേൻ പുറത്തേക്ക് ഒഴുകുന്ന നിലയിലായിരുന്നു.
ആദ്യ പരിശോധനയിൽ റ്റൈലിന് പിന്നിൽ തേനീച്ചക്കൂട് ഉണ്ടെന്ന് തോന്നിയെങ്കിലും അത് ഇത്രയും വലിയ ഒന്നായിരിക്കുമെന്ന് കരുതിയില്ലെന്ന് എലീഷ പറയുന്നു. കാഴ്ച്ച കണ്ട് വീട്ടുകാരും അമ്പരന്നു. നേരിട്ട് ഇത് കണ്ടിരുന്നെങ്കിൽ ഭയന്ന് പോയേനെയെന്നാണ് വീഡിയോ കണ്ടവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: