കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്ന വാർഡാണ് കൊച്ചി കോർപ്പറേഷനിലേത്. വാർഡിൽ വിജയം എൽ.ഡി.എഫ് സ്ഥാനാർഥിക്കൊപ്പമായിരുന്നു. തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ നടൻ വിനായകനുൾപ്പെടെ നടത്തിയ ആഘോഷ പരിപാടിയിൽ നടൻ ജോജു ഇലത്താളം കൊട്ടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
വിനായകന്‍റെ ഡിവിഷനിലാണ് എൽ.ഡി.എഫ് വിജയം നേടിയത്. വിജയാഘോഷം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ജോജും ആഘോഷത്തിൽ പങ്കുചേർന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായിട്ടാണ് ജോജു കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയത്. ഇതിനിടെയാണ് എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം എത്തിയത്. പ്രകടനത്തിന് അടുത്തേക്ക് ചെന്ന ജോജുവിനോട് വിനായകൻ ഇലത്താളം കൊട്ടാൻ ആവശ്യപ്പെടുകയായിരുന്നു.
കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐഎമ്മിന്‍റെ ബിന്ദു ശിവനാണ് വിജയിച്ചത്. എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റാണ് ഇത്. 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിന്ദു ശിവൻ ജയിച്ചത്. കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ.കെ. ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിൽ
കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ്- നിഷ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനുള്ളിൽ യുവതി ജൻമം നൽകിയ കുഞ്ഞാണ് മരിച്ചതെന്നാണ് കരുതുന്നത്. സംഭവം നടക്കുമ്പോൾ നിഷയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സുരേഷ് പെയിന്‍റിങ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവർക്ക് കുട്ടി ജനിച്ചത് അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടെങ്കിലും അന്വേഷിച്ചെത്തിയ അയൽവാസികളെ കോവിഡാണെന്ന് പറഞ്ഞ് തിരിച്ചയച്ചു.
സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെ വിവരം അറിയിച്ചു. ആശാ വർക്കർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വീട്ടിൽ പരിശോധന നടത്തിയ ആരോഗ്യ പ്രവർത്തകർ വീടിനുള്ളിൽ പ്രസവം നടന്നതിന്‍റെയും ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് ശുചിമുറിയിൽ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്.
കുഞ്ഞിന് അനക്കമില്ലലാതയപ്പോൾ ബക്കലിട്ട് വക്കാൻ മൂത്ത മകളോട് പറഞ്ഞെന്നാണ് നിഷ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയെ കൂടാതെ അഞ്ച് കുട്ടികളാണ് ഇവർക്കുള്ളത്. 15, അഞ്ച്, മൂന്ന് വയസുള്ള മൂന്ന് പെൺകുട്ടികളും, ഒമ്പത്, ഒന്നര വയസുള്ള രണ്ട് ആൺകുട്ടികളുമാണ് ഇവർക്കുള്ളത്. നിഷയെ അധികമായി വീടിനു പുറത്ത് കാണാറില്ലെന്ന് അയൽവാസികൾ പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: