ലക്‌നൗ: മൂന്ന് വയസുകാരിയെ മൊബൈലിൽ അശ്ലീല ദൃശ്യം കാട്ടി ബലാത്സംഗം ചെയ്‌ത സംഭവത്തിൽ 13 കാരൻ പൊലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്. അവശത തോന്നിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്.
കുട്ടിയുടെ അയൽവാസിയായിരുന്നു 13 കാരൻ. ഞായറാഴ്ച്ച വൈകിട്ട് കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ 13 കാരൻ കുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശയായ കുട്ടിയെ വീടിനു പുറത്ത് ഉപേക്ഷിച്ചു.
തിരികെ വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ലാല ലജ്പത് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ 13 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിൽ
കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ്- നിഷ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനുള്ളിൽ യുവതി ജൻമം നൽകിയ കുഞ്ഞാണ് മരിച്ചതെന്നാണ് കരുതുന്നത്. സംഭവം നടക്കുമ്പോൾ നിഷയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സുരേഷ് പെയിന്‍റിങ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവർക്ക് കുട്ടി ജനിച്ചത് അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടെങ്കിലും അന്വേഷിച്ചെത്തിയ അയൽവാസികളെ കോവിഡാണെന്ന് പറഞ്ഞ് തിരിച്ചയച്ചു.
സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെ വിവരം അറിയിച്ചു. ആശാ വർക്കർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വീട്ടിൽ പരിശോധന നടത്തിയ ആരോഗ്യ പ്രവർത്തകർ വീടിനുള്ളിൽ പ്രസവം നടന്നതിന്‍റെയും ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് ശുചിമുറിയിൽ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്.
കുഞ്ഞിന് അനക്കമില്ലലാതയപ്പോൾ ബക്കലിട്ട് വക്കാൻ മൂത്ത മകളോട് പറഞ്ഞെന്നാണ് നിഷ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയെ കൂടാതെ അഞ്ച് കുട്ടികളാണ് ഇവർക്കുള്ളത്. 15, അഞ്ച്, മൂന്ന് വയസുള്ള മൂന്ന് പെൺകുട്ടികളും, ഒമ്പത്, ഒന്നര വയസുള്ള രണ്ട് ആൺകുട്ടികളുമാണ് ഇവർക്കുള്ളത്. നിഷയെ അധികമായി വീടിനു പുറത്ത് കാണാറില്ലെന്ന് അയൽവാസികൾ പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: