കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ അറസ്റ്റിൽ. വളർത്താൻ കഴിയാത്തതുകൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായ അമ്മ നിഷ പൊലീസിനെ അറിയിച്ചു.
ഞായറാഴ്ച്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. വീട്ടിൽ നിന്നും അസാധാരണമായ ശബ്‌ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ മടക്കി അയച്ചു.
സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ ശുചിമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിഷ ഗർഭിണിയാണെന്ന വിവരവും അയൽവാസികളിൽ നിന്നും മറച്ചു വച്ചിരുന്നു.
ഞായറാഴ്ച്ച സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിങ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു. അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്.
മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് കുട്ടികൾ ഉണ്ടായതിന് നാട്ടുകാർ പരിസഹിക്കാറുണ്ടായിരുന്നെന്നും അതിനാലാണ് അറാമത് ഗർഭിണിയായ വിവരം ആരെയും അറിയിക്കാതിരുന്നതെന്നും നിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീടിനുള്ളിൽ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജിവച്ചു
ഇടുക്കി: അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് മണിമൊഴി രാജിവച്ചു. കോൺഗ്രസ് വിമതരെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാൻ എൽ.ഡി.എഫ് നീക്കം നടത്തുന്നതിനിടെയാണ് നാടകീയമായ രാജി. രണ്ട് വിമതരാണ് കോൺഗ്രസുമായി ഇപ്പോൾ അഭിപ്രായ വ്യത്യാസത്തിലുള്ളത്.
ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് വലിയ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
ഇരുപത്തിയൊന്നംഗ മൂന്നാര്‍ പഞ്ചായത്ത് ഒറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിച്ചിരുന്നത്. കോണ്‍ഗ്രസുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത രണ്ട് വനിത അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനായിരുന്നു എൽഡിഎഫിന്‍റെ ശ്രമം. ഇതിലൊരാൾക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്തതായും വിവരം പുറത്തുവന്നിരുന്നു.
പുതുമുഖങ്ങളെ തഴഞ്ഞ് മുമ്പും പ്രസിഡന്‍റായിട്ടുള്ള മണിമൊഴിക്ക് വീണ്ടും അവസരം നൽകിയതാണ് ഈ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടയാൻ കാരണം. അവസരം മുതലെടുത്ത എൽഡിഎഫ് മണിമൊഴിക്കെതിരെയും വൈസ് പ്രസിഡന്‍റ് മാര്‍ഷ് പീറ്ററിനെതിരെയും അവിശ്വാസ നോട്ടീസ് നൽകി. ലൈഫ് പദ്ധതിയിലടക്കമുള്ള വീഴ്ചയാണ് അവിശ്വാസത്തിന് കാരണമായി പറഞ്ഞത്.
Post A Comment: