മുംബൈ: ആകർഷകമായ വിലയിൽ മോട്ടോ ജി 51 ഇന്ത്യയിൽ. 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം, 5ജി പിന്തുണ, 30 മണിക്കൂര്‍ ബാറ്ററി ലൈഫ് എന്നിവയുള്ള ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 പ്ലസ് സഹിതം എത്തുന്ന മോട്ടറോള ഫോണാണ് ഇത്. ഒരു സോളിഡ് മിഡ് റേഞ്ചര്‍ പോലെ തോന്നുന്ന മോട്ടോ ജി 51-ല്‍ വലിയ ഡിസ്പ്ലേയും പിന്നില്‍ ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ട്.
4ജിബി-64ജിബി വേരിയന്‍റിന് 14,999 രൂപയ്ക്കാണ്പുറത്തിറക്കിയിരിക്കുന്നത്. ഇതിന് 3000 രൂപ കിഴിവ് ഉള്‍പ്പെടെയാണ് വില. തിളങ്ങുന്ന സില്‍വര്‍, ഇന്‍ഡിഗോ ബ്ലൂ നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡിസംബര്‍ 16 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മാത്രം ലഭ്യമാകും.
120 ഹേര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റും 240 ഹേര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.8 ഇഞ്ച് ഹോള്‍-പഞ്ച് എല്‍സിഡിയുമായാണ് ഫോണ്‍ വരുന്നത്. 2.2 ജിഗാഹേര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 പ്ലസ് എസ്ഒസി ചേര്‍ത്ത 4ജി റാമും 64ജിബി സ്റ്റോറേജുമാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും. 12 5ജി ബാന്‍ഡുകളെ പിന്തുണയ്ക്കുന്നു എന്നതാണ് സ്മാര്‍ട്ട്ഫോണിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. മോട്ടോ ജി51 ആന്‍ഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.
50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സലും 2 മെഗാപിക്‌സല്‍ സെന്‍സറും അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 13 മെഗാപിക്‌സല്‍ ക്യാമറയുണ്ട്.
10വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡോള്‍ബി അറ്റ്മോസ് പിന്തുണയോടെയാണ് ഇത് വരുന്നത്. കണക്റ്റിവിറ്റിക്കായി, 5ജി സപ്പോര്‍ട്ട്, Wi-Fi 5, Bluetooth v5.2, GPS, USB Type-C പോര്‍ട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയുമായി വരുന്നു. സ്മാര്‍ട്ട്‌ഫോണിന്‍റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്‍റ് സെന്‍സറുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മരണം; അമ്മ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ അറസ്റ്റിൽ. വളർത്താൻ കഴിയാത്തതുകൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായ അമ്മ നിഷ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. വീട്ടിൽ നിന്നും അസാധാരണമായ ശബ്‌ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ മടക്കി അയച്ചു. സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ ശുചിമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിഷ ഗർഭിണിയാണെന്ന വിവരവും അയൽവാസികളിൽ നിന്നും മറച്ചു വച്ചിരുന്നു.
ഞായറാഴ്ച്ച സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിങ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു.
അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് കുട്ടികൾ ഉണ്ടായതിന് നാട്ടുകാർ പരിസഹിക്കാറുണ്ടായിരുന്നെന്നും അതിനാലാണ് അറാമത് ഗർഭിണിയായ വിവരം ആരെയും അറിയിക്കാതിരുന്നതെന്നും നിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീടിനുള്ളിൽ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Post A Comment: