ലക്‌നൗ: മദ്യപിക്കുന്നതിനിടെ സുഹൃത്തിന്‍റെ തലഅറുത്തു മാറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം ഒരു രാത്രി കിടന്ന് യുവാവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. പ്രമോദ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സന്ദീപ് മിശ്രയെന്ന ആളാണ് കൊലപാതകം നടത്തിയത്.
ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കൊല്ലപ്പെട്ട പ്രമോദ് കുമാർ പ്രതി മിശ്രയുടെ സീനിയർ ആണ് സന്ദീപ്. തന്നെ പറ്റിയുള്ള പരാതികൾ പ്രമോദ് സീനിയർ ഉദ്യോഗസ്ഥരോട് പറയുന്നതിൽ സന്ദീപ് അസ്വസ്ഥനായിരുന്നു.
ഞായറാഴ്ച്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭർത്താവിനെ കാണാതിരുന്നതിനെ തുടർന്ന് പ്രമോദിന്‍റെ ഭാര്യ സന്ദീപിന്‍റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അറുത്തെടുത്ത തല സന്ദീപ് മിശ്ര തൻ്റെ വീടിന് 500 മീറ്റർ അകലെയുള്ള മാലിന്യകൂമ്പാരത്തിലാണ് ഉപേക്ഷിച്ചത്. പ്രമോദ് കുമാറും സന്ദീപ് മിശ്രയും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാക്ടറിയിലെ സഹപ്രവർത്തകർ എന്ന നിലയിലാണ് ഇരുവരും ആദ്യം അടുപ്പത്തിലായത്. മെഷീൻ തകരാറിലായതിനു സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തി പ്രമോദ് കുമാർ അടുത്തിടെ നടത്തിയ വഴക്ക് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി.
ഞായറാഴ്ച്ച സന്ദീപ്, പ്രമോദ് കുമാറിനെ വിളിച്ച് മദ്യപിക്കാൻ ക്ഷണിച്ചു. മദ്യലഹരിയിലായിരുന്ന പ്രമോദിനെ സന്ദീപ് കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയിൽ മൃതദേഹവുമായി ഉറങ്ങി, പിറ്റേന്ന് അറുത്തു മാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി വീടിനടുത്തുള്ള മാലിന്യകൂമ്പാരത്തിൽ വലിച്ചെറിയുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: