അന്യഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്കെത്തുന്ന പേടകങ്ങളെ കുറിച്ച് പല കഥകളും പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പസഫിക് സമുദ്രത്തിന്‍റെ മുകളിൽ കപ്പൽ പോലെ തോന്നിക്കുന്ന ഒരു വസ്‌തു കണ്ടെന്നാണ് ഇതുവഴി വിമാനം പറത്തിയ പൈലറ്റ് അവകാശപ്പെടുന്നത്.
കണ്ട വസ്‌തുവിന്‍റെ വീഡിയോ സഹിതമാണ് പൈലറ്റിന്‍റെ അവകാശവാദം. ഒരേ നിരയിൽ ലൈറ്റുകൾ പോലെ കാണപ്പെടുന്ന ഈ വസ്‌തുക്കൾ സമുദ്രത്തിന് മുകളിലൂടെ ചുറ്റുന്നതിന്‍റെ ദൃശ്യവും പൈലറ്റ് പകർത്തിയിട്ടുണ്ട്. മൂന്ന് നിലയിലായി 12 തിളങ്ങുന്ന ഡോട്ടുകൾ ആകാശത്തിലൂടെ ഒരേ വേഗതയിൽ നീങ്ങുന്നത് വിഡിയോയിൽ വ്യക്തമാണ്.
അവസാന ഭാഗത്ത് ചിലത് അപ്രത്യക്ഷമാകുന്നതും കാണാം. റിപ്പോർട്ടുകൾ പ്രകാരം 39,000 അടി ഉയരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് ശേഷം നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ചിലർ അന്യഗ്രഹ ജീവികളുടെ കപ്പലുകളാണെന്ന് പറയുമ്പോൾ മറ്റ് ചിലർ അത് യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച ആന്‍റി മിസൈൽ ഫ്ലയറുകളാണെന്ന് വാദിച്ചെങ്കിലും അവ എങ്ങനെയാണു ഒരേ നിരയിൽ നീങ്ങുന്നതെന്നത് സംശയമുയർത്തുന്നു.
അജ്ഞാത വസ്‌തു കണ്ടെന്നു പറയപ്പെടുന്ന വെസ്റ്റേൺ പസഫിക്കിന്‍റെ ഭാഗം തന്ത്രപ്രധാനമായ ഒരു ചാനലാണ്. എണ്ണ, വാതക പടലങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഇവിടുത്തെ അന്തരീക്ഷം. ഒപ്പം മത്സ്യബന്ധന കേന്ദ്രവുമാണ്.
അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വന്നു പോകുന്നതിന് തെളിവാണിതെന്ന് പലരും വാദിക്കുന്നുണ്ട്. മേയ് മാസത്തിൽ യുഎസ് നാവിക സേനയുടെ കപ്പലിന് സമീപം ഒരു യുഎഫ്ഒ വ്യത്യസ്‌ത വേഗതയിൽ പരക്കുകയും സമുദ്രത്തിലേക്ക് അപ്രത്യക്ഷമാവുന്നതാണ് കണ്ടെത്തിയിരുന്നു. 2020 ഡിസംബർ, ഹവായിയാണ് ദ്വീപായ ഒവാഹുവിലെ നിവാസികൾ രാത്രി ആകാശത്തിന് കുറുകെ ഒരു നീല നിറത്തിലുള്ള വസ്‌തു കറങ്ങുന്നതും കടലിൽ അപ്രത്യക്ഷമാകുന്നതും കണ്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ക്രിസ്റ്റീന കൊച്ചിയിലെ സിനിമാ പ്രവർത്തകരുടെ ഇഷ്ടക്കാരി
കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ വിവാഹിതയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതി ക്രിസ്റ്റീന കൊച്ചിയിലെ സിനിമാ പ്രവർത്തകരുടെ ഇഷ്ടക്കാരി. കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടച്ചിറയിലുള്ള ഹോട്ടലിൽ 27 കാരിയായ യുവതി കൂട്ട ബലാത്സംഗത്തിനിരയായത്. മയക്കു മരുന്നു നൽകി യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു.
പീഡനം നടന്ന ഹോട്ടലിന്‍റെ ഉടമയാണ് ക്രിസ്റ്റീനയെന്ന യുവതി. ഇവരാണ് പീഡനത്തിനു വേണ്ട ഒത്താശകൾ ചെയ്‌തുകൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തന്നെ ഇവർ ഒളിവിൽ പോയിരുന്നു. കേസിലെ മുഖ്യപ്രതി തോപ്പുംപടി സ്വദേശി അജ്‌മൽ (27) അറസ്റ്റിലായിട്ടുണ്ട്. നേരത്തെ കേസിലെ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലിം കുമാർ പിടിയിലായിരുന്നു. ക്രിസ്റ്റീനക്ക് പുറമേ, ഷമീർ എന്നയാൾ കൂടി പിടിയിലാകാനുണ്ട്.
നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെയുള്ള സമയത്താണ് ക്രൂരമായ പീഡനം നടന്നത്.
മോഡൽ ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയതായിരുന്നു യുവതി. യുവതിയുടെ സുഹൃത്താണ് ഫോട്ടോഷൂട്ടിനായി സംഘത്തെ പരിചയപ്പെടുത്തിയത്. തുടർന്ന് ഫോട്ടോഗ്രാഫർക്ക് ചില തടസങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് സലിംകുമാർ യുവതിയെ ഹോട്ടലിലെ മുറിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ അനാശ്വാസ്യത്തിന് പ്രേരിപ്പിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
അനാശ്വാസ്യ പ്രവർത്തനം നടത്തുന്ന യുവതിയുടെ ചിത്രം കാണിച്ച് തൊട്ടടുത്ത മുറിയിലേക്ക് പോകാൻ നിർബന്ധിച്ചെങ്കിലും യുവതി എതിർത്തു.
ഇതിനിടെ യുവതിക്ക് കൊടുത്ത വെള്ളത്തിൽ മയക്കുമരുന്നു കലക്കി നൽകിയ ശേഷം സംഘം ചേർന്ന് പിഡീപ്പിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട സമയത്തായിരുന്നു പീഡനം. തുടർന്ന് ബോധം വന്നപ്പോൾ യുവതി മുറിയിൽ കിടന്ന നിലവിളിച്ചെങ്കിലും ക്രിസ്റ്റീനയടക്കമുള്ളവർ പീഡകൻമാർക്ക് സഹായം ചെയ്‌തു കൊടുക്കുകയായിരുന്നു.
അതേസമയം ഒളിവിൽ കഴിയുന്ന ക്രിസ്റ്റീന കൊച്ചിയിലെ സിനിമാക്കാരുടെ ഇഷ്ടക്കാരിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഇടച്ചിറയിലെ ഇവർ നടത്തുന്ന റെസിഡൻസിയിൽ സിനിമാ പ്രവർത്തകർ നിത്യ സന്ദർശകരാണ്. ചാൻസ് ചോദിച്ചെത്തുന്ന യുവതികളെയടക്കം ഇവിടെ എത്തിക്കാറുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഉന്നതരുമായി ബന്ധമുള്ള ക്രിസ്റ്റീന, ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഹോട്ടലിൽ അനാശ്വാസ്യ പ്രവർത്തനങ്ങൾ നടത്തി വന്നതായും വിവരമുണ്ട്. ചില സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഇവർ വേഷമിട്ടിട്ടുണ്ട്. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. മോഡലിനെ മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുമ്പോൾ അത് കണ്ടാസ്വദിക്കുകയായിരുന്നു ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം ക്രിസ്റ്റീനയുടെ അറസ്റ്റ് നടന്നാൽ കൊച്ചിയിലെ പല ഉന്നതരും വെട്ടിലാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഇവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതിനു പിന്നിലും ഉന്നതരുണ്ടെന്നാണ് സൂചന. ഹോട്ടലിൽ അനാശ്യാസത്തിനെത്തിയ ഒട്ടേറെ പേരുടെ സ്വകാര്യ ദൃശ്യങ്ങൾ അടക്കം ഇവർ പകർത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Post A Comment: