ന്യൂയോർക്ക്: പിഞ്ചുകുട്ടികളെ ഒറ്റക്കാക്കി ബാറിൽ മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഒൻപത് മാസവും അഞ്ച് വയസും പ്രായമുള്ള കുട്ടികളെ എട്ട് വയസുള്ള മൂത്ത കുട്ടികളെ ഏൽപ്പിച്ചാണ് അമ്മ പെറിയ എന്ന 27കാരി ബാറിൽ പോയത്. കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള അപ്രതീക്ഷിത സംഘം യുവതിയുടെ വീട്ടിലെത്തിയതോടെയാണ് അമ്മ വീട്ടില്‍ ഇല്ലെന്ന വിവരം മനസിലാവുന്നത്.
ഇളയ സഹോദരങ്ങള്‍ക്ക് ഭക്ഷണമായി പിസ നല്‍കുകയായിരുന്നു സംഘം വീട്ടിലെത്തുമ്പോള്‍ മൂത്ത കുഞ്ഞ്. കുഞ്ഞുങ്ങള്‍ക്ക് എന്തുകൊണ്ടാണ് പിസ നല്‍കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു എട്ട് വയസുള്ള കുഞ്ഞിന്‍റെ മറുപടി. ഇതേ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വാഹനം ഓടിച്ച് പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തുന്നതും.
വീടിന്‍റെ പരിസരത്തുള്ള ബാറില്‍ പുതിയതായി പ്രഖ്യാപിച്ച ഓഫര്‍ നോക്കാന്‍ പോയതായിരുന്നുവെന്നാണ് പെറിയ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി. കുട്ടികളോടുള്ള സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പെറിയ ഇത് സ്ഥിരം ചെയ്യാറുള്ള കാര്യമാണ്.
തണുപ്പുകാലമായിട്ടു വീട്ടില്‍ ഹീറ്റര്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് ഇരുപത്തിയേഴുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജയില്‍ താമസം പൂര്‍ത്തിയാവുന്നത് വരെ യുവതിയുടെ ബന്ധുവിന്‍റെ സംരക്ഷണത്തിലാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ബാങ്ക് പണിമുടക്ക് തുടങ്ങി
കൊച്ചി: യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലുള്ള ബാങ്ക് പണിമുടക്ക് ആരംഭിച്ചു. ബാങ്ക് സ്വകാര്യ വൽക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നും നാളെയും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒൻപത് പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയാണ് യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സ്. പണിമുടക്ക് തുടങ്ങിയതോടെ രാജ്യത്തെ ബാങ്കിങ് മേഖല സ്തംഭിച്ചു.
പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എടിഎമ്മുകളും പ്രവര്‍ത്തിക്കും. 10 ലക്ഷം ജീവനക്കാരാണ് രാജ്യവ്യാപകപണിമുടക്കിൽ പങ്കെടുക്കുന്നത്.
Post A Comment: