തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളത്തും, തിരുവനന്തപുരത്തും കടുത്ത ജാഗ്രത. രോഗം കണ്ടെത്തിയവരുടെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ നാല് പേർക്ക് കൂടിയാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം കണ്ടെത്തിയവരുടെ എണ്ണം അഞ്ചായി.
നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനും ഉൾപ്പെടെയാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന 22-കാരിയും, കോംഗോയിൽ നിന്ന് എറണാകുളത്തെത്തിയ 34-കാരനുമാണ് ഒമിക്രോൺ ബാധിതരായ മറ്റ് രണ്ട് പേർ.
50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ ഒരാഴ്ച കൊണ്ട് മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കൊവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്.
തമിഴ്നാട്ടിലും ആദ്യഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നും ദോഹ വഴി ചെന്നൈയിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഒമിക്രോൺ കണ്ടെത്തിയ ആളുടെ ബന്ധുക്കളിൽ ആറു പേർക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരെല്ലാം ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം യാത്ര ചെയ്ത വ്യക്തിയ്ക്കും കൊവിഡ് പോസിറ്റീവ് ആണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ബാങ്ക് പണിമുടക്ക് തുടങ്ങി; നാല് ദിവസം ഇടപാടുകൾ തടസപ്പെടും
കൊച്ചി: യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലുള്ള ബാങ്ക് പണിമുടക്ക് ആരംഭിച്ചു. ബാങ്ക് സ്വകാര്യ വൽക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നും നാളെയും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒൻപത് പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയാണ് യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സ്. പണിമുടക്ക് തുടങ്ങിയതോടെ രാജ്യത്തെ ബാങ്കിങ് മേഖല സ്തംഭിച്ചു.
പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എടിഎമ്മുകളും പ്രവര്‍ത്തിക്കും. 10 ലക്ഷം ജീവനക്കാരാണ് രാജ്യവ്യാപകപണിമുടക്കിൽ പങ്കെടുക്കുന്നത്.
Post A Comment: