മുംബൈ: റെഡ്‌മിയുടെ പതു തലമുറ ഫോൺ റെഡ്‌മി നോട്ട് 11ടി 5 ജി ഇന്ത്യയിൽ വിൽപ്പനക്കെത്തി. ഷവോമിയുടെ പുതിയ ബജറ്റ് ഫോണാണ് ഇത്. 16,999 രൂപയാണ് ഫോണിന്‍റെ ഇന്ത്യയിലെ പ്രാരംഭ വില. റെഡ്മിയില്‍ നിന്നു തന്നെയുള്ള രണ്ടാമത്തെ 5ജി ഫോണാണിത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പതിപ്പിനാണ് 16,999 എന്ന പ്രാരംഭ വില.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു പതിപ്പ് 17,999 രൂപയ്ക്ക് വില്‍ക്കും, അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ 8 ജിബി / 128 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്ക് ഫോണ്‍ ലഭിക്കുക 19,999 രൂപയ്ക്കാകും. ഒരു പരിമിത കാലയളവിലേക്ക്, ഷവോമി ഫോണ്‍ 1,000 രൂപ കിഴിവില്‍ വില്‍ക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 1,000 രൂപ അധിക കിഴിവ് ലഭിക്കും.
എംഐ ഡോട്ട് കോം, എംഐ ഹോം, ആമസോണ്‍ ഇന്ത്യ, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലുടനീളം നോട്ട് 11T 5ജി ലഭ്യമാകും. നോട്ട് 11T 5ജി-ക്ക് 6.6-ഇഞ്ച് 1080p IPS LCD ഡിസ്പ്ലേ, 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് (240Hz ടച്ച് സാമ്പിള്‍), ഹോള്‍ പഞ്ച് കട്ട്-ഔട്ട് എന്നിവയുണ്ട്. മീഡിയടെക്കിന്‍റെ 6nm ഡൈമന്‍സിറ്റി 810 ചിപ്പാണ് ഇത് നല്‍കുന്നത്, ഇത് 8ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജുമുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.
പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. ഒരു f/1.8 ലെന്‍സിന് പിന്നില്‍ 50എംപി മെയിന്‍ സെന്‍സറും. 119-ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂ ലെന്‍സിന് പിന്നില്‍ മറ്റൊരു 8എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറും ഉണ്ട്. മുന്‍വശത്ത്, 16 എംപി സെല്‍ഫി ക്യാമറയുണ്ട്. മാറ്റ് ഫിനിഷോടുകൂടിയ ഓള്‍-പ്ലാസ്റ്റിക് ബോഡി, IP53 ഡസ്റ്റ്, സ്പ്ലാഷ്-റെസിസ്റ്റന്‍സ് റേറ്റിങ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സ്‌ക്രീന്‍ സംരക്ഷണം എന്നിവയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
മുല്ലപ്പെരിയാറിൽ ഒൻപത് ഷട്ടർ തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാവിലെ 7141.59 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു. രാവിലെ ഏഴോടെയാണ് ഒൻപത് ഷട്ടറുകൾ 60 സെ.മീ ഉയർത്തിയത്. ബുധനാഴ്ച്ച പുലർച്ചെ അഞ്ച് വരെ ഒരു ഷട്ടർ 30 സെ.മീ ആയിരുന്നു ഉയർത്തിയിരുന്നത്.
ഈ സമയത്ത് 141.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇതിനു പിന്നാലെ 5.15ന് തുറന്നിരിക്കുന്ന ഒരു ഷട്ടർ കൂടാതെ നാല് ഷട്ടറുകൾ കൂടി 30 സെ.മീ ഉയർത്തി 2074.00 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനു പിന്നാലെ ആറിന് അഞ്ച് ഷട്ടർ 60 സെമീ ഉയർത്തി. ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 3947.55 അടിയായി ഉയർന്നു. 6.45 ഓടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി.
ഇതിനു പിന്നാലെ ഏഴിന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ഒൻപതായി. ആറിനു പുറത്തു വന്ന കണക്കു പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം തുറന്നു വിട്ട നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
Post A Comment: