തിരുവല്ല: രാത്രിയിൽ പൂർണ നഗ്നനായി ഇറങ്ങി മോഷണം നടത്തുന്നയാൾ പിടിയിൽ. തകഴി സ്വദേശി സോജനാണ് അറസ്റ്റിലായത്. പകൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഇയാൾ രാത്രിയിലാണ് കവർച്ച നടത്തിയിരുന്നത്. തിങ്കളാഴ്ച പുലർച്ചെ തകഴിയിലെ ഒരു വീട്ടിൽ കവർച്ച നടത്താനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വച്ചു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഈ സമയം സോജൻ പൂർണ നഗ്നനായിരുന്നു. ഓട്ടോ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം നിർത്തിയിട്ടതിന് ശേഷം നടന്നാണ് സോജൻ മോഷണത്തിനെത്തിയത്. വാച്ച്, മൊബൈൽ, അടിവസ്ത്രം എന്നിവ വരുന്നവഴി ഒരു വീടിന് സമീപം അഴിച്ചുവച്ചിരിക്കുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് നാട്ടുകാർ ഇത് കണ്ടെടുത്തത്.
കണ്ടെടുത്ത ഫോണിൽ നിന്ന് നാട്ടുകാർ തന്നെ സോജന്‍റെ ഫോണിൽ വിളിച്ചു. ഫോൺ വഴിയിൽ നിന്ന് കിട്ടിയതാണെന്നും സ്ഥലം എവിടെയെന്നും ചോദിച്ച് മനസിലാക്കി പൊലീസിനെ അറിയിച്ചു. തൊണ്ടിമുതലായ ഫോൺ അടിവസ്ത്രമടക്കമുള്ള വസ്ത്രങ്ങൾ എല്ലാം എടത്വ പൊലീസിന് കൈമാറി. ആളെ തിരിച്ചറിഞ്ഞതോടെ ഇന്നലെയാണ് പച്ച ജംഗ്ഷനിൽ വച്ച് പൊലീസ് സോജനെ പിടികൂടുന്നത്. സമാനമായി നടത്തിയ ആറോളം കവച്ചാ കേസുകളിൽ പ്രതിയാണ് സോജൻ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
മുല്ലപ്പെരിയാറിൽ ഒൻപത് ഷട്ടർ തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാവിലെ 7141.59 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു. രാവിലെ ഏഴോടെയാണ് ഒൻപത് ഷട്ടറുകൾ 60 സെ.മീ ഉയർത്തിയത്. ബുധനാഴ്ച്ച പുലർച്ചെ അഞ്ച് വരെ ഒരു ഷട്ടർ 30 സെ.മീ ആയിരുന്നു ഉയർത്തിയിരുന്നത്.
ഈ സമയത്ത് 141.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇതിനു പിന്നാലെ 5.15ന് തുറന്നിരിക്കുന്ന ഒരു ഷട്ടർ കൂടാതെ നാല് ഷട്ടറുകൾ കൂടി 30 സെ.മീ ഉയർത്തി 2074.00 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനു പിന്നാലെ ആറിന് അഞ്ച് ഷട്ടർ 60 സെമീ ഉയർത്തി. ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 3947.55 അടിയായി ഉയർന്നു. 6.45 ഓടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി.
ഇതിനു പിന്നാലെ ഏഴിന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ഒൻപതായി. ആറിനു പുറത്തു വന്ന കണക്കു പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം തുറന്നു വിട്ട നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
Post A Comment: