ചെന്നൈ: പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ച കോളജ് വിദ്യാർഥിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നീർകൊഴിയെന്തൽ സ്വദേശി എൽ മണികണ്ഠനാണ് (21) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകൾ പൊലീസ് തടഞ്ഞിരുന്നു. സുഹൃത്തുക്കൾ ബൈക്ക് നിർത്തിയെങ്കിലും മണികണ്ഠൻ നിർത്താതെ പോയി.
മണികണ്ഠന്‍റെ ബൈക്ക് പിന്തുടർന്ന പൊലീസ് സംഘം ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടുവെങ്കിലും മണിക്കൂറുകൾക്കകം മണികണ്ഠനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മുതുക്കുളത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് മണികണ്ഠൻ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും, പൊലീസ് ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മണികണ്ഠൻ മരിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
അബോധാവസ്ഥയിൽ കണ്ടെത്തിയ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലയെന്നാണ് ബന്ധുക്കൾ പറഞ്ഞത്. സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധം നടത്തി. പൊലീസിനെതിരെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് ആവശ്യം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
കൊച്ചി ഗ്യാങ് റേപ്പ്; യുവതിയടക്കം നാല് പേർ പിടിയിൽ
കൊച്ചി: നഗരത്തിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ സുഹൃത്തും കൂട്ടാളികളും പൂട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി. കാക്കനാട്ടാണ് മലപ്പുറം സ്വദേശിനിയായ 27 കാരിയെ രണ്ട് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തത്.
ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ സുഹൃത്ത് ഫ്ലാറ്റിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
അറസ്റ്റിലായ സലീമാണ് യുവതിയെ പീഡനം നടന്ന ലോഡ്‌ജിലെത്തിച്ചത്. പിന്നീട് ലോഡ്‌ജ് ഉടമയായ ക്രീസിറ്റീനയെന്ന യുവതിയുടെ ഒത്താശയോടെയാണ് മറ്റുള്ളവർ യുവതിയെ പീഡിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയായിരുന്നു പീഡനം.
മയക്കുമരുന്നു നൽകിയിരുന്നതിനാൽ യുവതി അർധ മയക്കത്തിലായിരുന്നു. ഈ സമയത്തായിരുന്നു സുഹൃത്തുക്കൾ മാറി മാറി യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഇവർ ഫോണിൽ പകർത്തുകയും ചെയ്‌തു. ബോധം വന്ന യുവതിയെ ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Post A Comment: