www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് ഉപേക്ഷിച്ചു; 35 വർഷങ്ങൾക്ക് ശേഷം പ്രണയിച്ചവർ തമ്മിൽ ഒന്നിച്ചു

Share it:


ബംഗളൂരു: കൗമാര പ്രണയം അത്ര വേഗം മറക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. മറ്റൊരു വിവാഹം കഴിച്ചിട്ടും കൗമാരകാലത്തെ കാമുകനെ 35 വർഷത്തിനു ശേഷം സ്വന്തമാക്കിയിരിക്കുകയാണ് ജയമ്മ. കർണാടകയിലെ ഹാസൻ ജില്ലയിൽ ദേവാരമുദനഹള്ളി പ്രദേശത്തു നിന്നാണ് വ്യത്യസ്‌തമായ ഒരു പ്രണയ കഥ പുറത്ത് വരുന്നത്. 

ചിക്കണ്ണയെന്നാണ് ജയമ്മയുടെ കാമുകന്‍റെ പേര്. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ. പിന്നീടെപ്പോഴോ സൗഹൃദം പ്രണയമായി മാറി.  ഒരേ ഗ്രാമത്തിൽ ജനിച്ച് വളർന്നവരായിരുന്നു ഇരുവരും. ഇരു കുടുംബങ്ങൾക്കും പരസ്‌പരം നന്നായി അറിയാമായിരുന്നിട്ടും നിർമാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്‌തു കൊടുക്കില്ലെന്ന് നിലപാടില്ലായിരുന്നു ജയമ്മയുടെ മാതാപിതാക്കൾ. അവർക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് മകളെ വിവാഹം കഴിപ്പിച്ചു നൽകുകയും ചെയ്‌തു. ജയമ്മയുടെ അനുവാദം പോലും ചോദിക്കാതെയായിരുന്നു വിവാഹം. 

വിവാഹ ശേഷവും ജയമ്മ ഭർത്താവിനൊപ്പം അതെ ഗ്രാമത്തിൽ തന്നെ താമസം തുടർന്നു. ദുഃഖം താങ്ങാനാകാതെ ചിക്കണ്ണാ മൈസൂരിനടുത്തുള്ള മെറ്റാഗള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറി കൂലിപ്പണി തുടർന്നു. ജയമ്മ വിവാഹം കഴിച്ചെങ്കിലും ചിക്കണ്ണാ വിവാഹിതനായില്ല. തൻ്റെ ജീവിതത്തിൽ ജയമ്മ അല്ലാതെ മറ്റൊരു പെണ്ണില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. ജയമ്മയുടെ വിവാഹത്തിന് ശേഷം അവർ ഒരിക്കലും കണ്ടുമുട്ടിയില്ല. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ജയമ്മയുടെ ജീവിതത്തെ കുറിച്ചും സംഭവങ്ങളെ കുറിച്ചും ചിക്കണ്ണ അറിയാറുണ്ടായിരുന്നു. 

വിവാഹ ജീവിതത്തിൽ ജയമ്മ സന്തുഷ്ടയായിരുന്നില്ല. അവർ ഒരു മകനെ പ്രസവിച്ചു. വർഷങ്ങളായുള്ള നീരസത്തെ തുടർന്ന് ഒടുവിൽ ഭർത്താവ് അവരെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി. ജയമ്മ പിന്നീട് മകനോടൊപ്പം താമസിക്കാൻ മൈസൂരിലേക്ക്ക് മാറി. ഈ വിവരം അറിഞ്ഞ ചിക്കണ്ണാ ജയമ്മയുമായി വീണ്ടും അടുത്തു. 

പരസ്‌പരം മോതിരം അണിയിച്ചു. ജയമ്മയുടെ മകന് ഇപ്പോൾ 25 വയസുണ്ട്. മൈസൂരിൽ സംസ്ഥാന ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്നു. അമ്മയുടെ വിവാഹത്തെ കുറിച്ച് അയാൾക്ക് അറിയില്ല. ഇത് സ്വകാര്യമായി സൂക്ഷിക്കാൻ ദമ്പതികൾ ആഗ്രഹിച്ചു. അടുത്ത വർഷത്തോടെ ഞങ്ങളുടെ മകൻ വിവാഹിതനാകും. അതിനു ശേഷം ഞങ്ങൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുമെന്ന് ചിക്കണ്ണാ പറഞ്ഞു. ജയമ്മയുടെ മകനെ അദ്ദേഹം മകനായി അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ അധികം വൈകാതെ ഇവരുടെ വിവാഹ വാർത്ത വൈറലായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

കൊച്ചി ഗ്യാങ് റേപ്പ്; യുവതിയടക്കം നാല് പേർ പിടിയിൽ

കൊച്ചി: നഗരത്തിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ സുഹൃത്തും കൂട്ടാളികളും പൂട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി. കാക്കനാട്ടാണ് മലപ്പുറം സ്വദേശിനിയായ 27 കാരിയെ രണ്ട് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തത്. 

ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ സുഹൃത്ത് ഫ്ലാറ്റിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

അറസ്റ്റിലായ സലീമാണ് യുവതിയെ പീഡനം നടന്ന ലോഡ്‌ജിലെത്തിച്ചത്. പിന്നീട് ലോഡ്‌ജ് ഉടമയായ ക്രീസിറ്റീനയെന്ന യുവതിയുടെ ഒത്താശയോടെയാണ് മറ്റുള്ളവർ യുവതിയെ പീഡിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയായിരുന്നു പീഡനം. 

മയക്കുമരുന്നു നൽകിയിരുന്നതിനാൽ യുവതി അർധ മയക്കത്തിലായിരുന്നു. ഈ സമയത്തായിരുന്നു സുഹൃത്തുക്കൾ മാറി മാറി യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഇവർ ഫോണിൽ പകർത്തുകയും ചെയ്‌തു. ബോധം വന്ന യുവതിയെ ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

Share it:

Viral

Post A Comment: