www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തീ പിടിച്ച പാനിപ്പുരി വായിലേക്ക്; വീഡിയോ

Share it:



സൂരത്ത്: പാനിപ്പുരി മലയാളികളുടെയും ഇഷ്‌ട ഭക്ഷണമാണ്. കേരളത്തിൽ പാനിപുരി വ്യാപാരം തകൃതിയായി കൊണ്ടു നടക്കുന്നത് ഉത്തരേന്ത്യക്കാരാണ്. പുളിരസമുള്ള വെള്ളം നിറച്ച ക്രഞ്ചി സ്‌നാക്‌സാണ് പാനിപ്പുരി. അതേസമയം സ്‌നാക്‌സിനു പകരം പാനിപ്പുരിക്കുള്ളിൽ തീ നിറച്ചാലോ. ഇത്തരത്തിൽ ഒരു തീ പാനിപ്പുരിയുടെ വീഡിയോ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. ഗുജറാത്തിലാണ് സംഭവം.  

പാനിപ്പുരി കഴിക്കാനെത്തിയ യുവതിയുടെ വായിലേക്കാണ് തീ പടരുന്ന പാനിപ്പുരി വിളമ്പുന്നത്. കർപ്പൂരം ഉപയോഗിച്ചാണ് പാനിപ്പുരി തീ പിടിപ്പിച്ചത്. യുവതി രുചിയോടെ പാനിപ്പുരി വായിലാക്കുന്നതും വീഡിയോയിൽ കാണാം. ഫുഡ് ബ്ലോഗർ കൃപാലി പട്ടേലാണ് വീഡിയോ പങ്കുവച്ചത്. അഹമ്മദാബാദിലെ തെരുവുകളിൽ തീ പാനിപ്പുരി പരീക്ഷിച്ചതായും അവർ വെളിപ്പെടുത്തി. 

അതേസമയം ചിലർ ഇതിനെ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. തന്നെയുമല്ല, ഭക്ഷണത്തിനൊപ്പം കർപ്പൂരം ഉപയോഗിക്കുന്നതിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളും ചിലർചൂണ്ടിക്കാണിക്കുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

കൊച്ചി ഗ്യാങ് റേപ്പ്; യുവതിയടക്കം നാല് പേർ പിടിയിൽ

കൊച്ചി: നഗരത്തിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ സുഹൃത്തും കൂട്ടാളികളും പൂട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി. കാക്കനാട്ടാണ് മലപ്പുറം സ്വദേശിനിയായ 27 കാരിയെ രണ്ട് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തത്. 

ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ സുഹൃത്ത് ഫ്ലാറ്റിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

അറസ്റ്റിലായ സലീമാണ് യുവതിയെ പീഡനം നടന്ന ലോഡ്‌ജിലെത്തിച്ചത്. പിന്നീട് ലോഡ്‌ജ് ഉടമയായ ക്രീസിറ്റീനയെന്ന യുവതിയുടെ ഒത്താശയോടെയാണ് മറ്റുള്ളവർ യുവതിയെ പീഡിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയായിരുന്നു പീഡനം. 

മയക്കുമരുന്നു നൽകിയിരുന്നതിനാൽ യുവതി അർധ മയക്കത്തിലായിരുന്നു. ഈ സമയത്തായിരുന്നു സുഹൃത്തുക്കൾ മാറി മാറി യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഇവർ ഫോണിൽ പകർത്തുകയും ചെയ്‌തു. ബോധം വന്ന യുവതിയെ ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

Share it:

Video

Post A Comment: