അൽഷിമേഴ്‌സ് രോഗത്തിന് വയാഗ്ര ഫലപ്രദമാണെന്ന് പഠനം. സിൽഡനാഫിലിന്‍റെ ബ്രാൻഡ് നാമമാണ് വയാഗ്ര. ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് നിർമിച്ചതെങ്കിലും ലൈംഗിക ഉത്തേജനത്തിനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.
മരുന്നിന്‍റെ ഉപയോക്താക്കളെയും അല്ലാത്തവരുമായി താരതമ്യം ചെയ്‌തു കൊണ്ട് നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഗവേഷകർ യുഎസിലെ ഏഴ് ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് തേടിയത്. ആറു വർഷത്തെ പഠനത്തിന് ശേഷം സിൽഡനാഫിൽ ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത 69 ശതമാനം കുറവാണെന്ന് അവർ കണ്ടെത്തി.
അൽഷിമേഴ്‌സ് രോഗത്തിൽ മരുന്നിന്‍റെ സാധ്യതയെ കുറിച്ച് കൂടുതൽ ഗവേഷണം ചെയ്യാൻ ഗവേഷകർ ഒരു ലാബ് മോഡൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പഠന വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്നാണ് വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: