ഇടുക്കി: ബീഫ് കഴിച്ചതിന് ജില്ലയിൽ 24 യുവാക്കളെ ഊരുവിലക്കിയതായി റിപ്പോർട്ട്. മറയൂർ പെരിയകുടി, കമ്മാളംകുടി, വേങ്ങാപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകൽ, കവക്കുടി തുടങ്ങിയ ആദിവാസി കുടികളിലാണ് സംഭവം നടന്നതെന്നാണ് വിവരം. ഊരിലെ ആചാരാനുഷ്‌ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമാണ് ബീഫ് കഴിക്കുന്നത്. ഇത് ലംഘിച്ചതിനാണ് 24 യുവാക്കളെ ഊരുവിലക്കിയതെന്നാണ് റിപ്പോർട്ട്.
ഊരിൽ നിന്നും പുറത്തുള്ള ഹോട്ടലിൽ പോയി ഇവർ ബീഫ് കഴിച്ചെന്നും മാട്ടിറച്ചി വാങ്ങി പാചകം ചെയ്‌തു കഴിച്ചുവെന്നും ഊരുകൂട്ടം കണ്ടെത്തിയതോടെയാണ് വിലക്കേർപ്പെടുത്തിയത്.
വിലക്ക് വന്നതോടെ വീടുകളിൽ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ പറ്റുന്നില്ലെന്നാണ് യുവാക്കൾ പറയുന്നത്. ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കളുടെ താമസം. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണിതെന്നും യുവാക്കൾ പറയുന്നു.
കുട്ടികളെ പോലും കാണാൻ അനുവദിക്കുന്നില്ലെന്നും യുവാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഊരിലേക്കുള്ള പ്രവേശനം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ. ശ്രത്രുക്കളെ പോലെയാണ് പലരും പെരുമാറുന്നതെന്നും എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമുണ്ടെന്നും അവർ വിവരിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
യു.കെയിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ്
കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്.
ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെയും മാറിയത് ഇത്തരത്തിലാണ്.
പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക് വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.
എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.
ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം
കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക് തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക.
ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും. പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ് ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.
Post A Comment: