ന്യൂയോർക്ക്: ഓട്ട മത്സരത്തിനിടെ അസ്വസ്ഥതയുണ്ടാകുന്നത് പതിവാണ്. പ്രത്യേകിച്ച് മാരത്തോൺ ഓട്ട മത്സരങ്ങൾക്കിടെ. ഇത്തരത്തിൽ എന്തെങ്കിലും അസ്വസ്ഥതയുണ്ടാകുന്നവർ മത്സരം പാതിയിൽ ഉപേക്ഷിച്ച് വിശ്രമിക്കുകയാണ് ചെയ്യാറ്. എന്നാൽ വനിതാ അത്‌ലറ്റായ തമാരാ ടോര്‍ലക്‌സണിന്‍റെ കാര്യം അൽപം വ്യത്യസ്തമാണ്.
26.2-മൈല്‍ നീണ്ട മാരത്തോൺ ഓട്ട മത്സരത്തിനിടെ തമാരയ്ക്ക് മലവിസർജനം നടത്തണമെന്ന് തോന്നി. മത്സരം ഉപേക്ഷിക്കാൻ മനസില്ലാതിരുന്ന അത്‌ലറ്റ് പാന്‍റിൽ തന്നെ കാര്യം സാധിച്ചു. റെക്കോർഡോടെ മത്സരത്തിൽ വിജയിക്കുകയും ചെയ്‌തു. തുടർന്ന് യുവതി തന്നെയാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.
26.2-മൈല്‍ ഓട്ടമത്സരത്തില്‍ ആറാമത്തെ വട്ടമായ മൗണ്ടെയ്ന്‍സ് 2 ബീച്ച് മാരത്തണിനിടെയായിരുന്നു സംഭവം. ടോര്‍ലക്‌സണ്‍ തന്‍റെ റണ്ണിങ് സര്‍ക്കിളുകളില്‍ ഒരു വ്യക്തിഗത റെക്കോര്‍ഡും പദവിയും നേടിയെടുത്താണ് മത്സരം അവസാനിപ്പിച്ചത്.
ആദ്യത്തെ കുട്ടി ജനിച്ചതിന് ശേഷം, മറ്റു ചില ഓട്ടക്കാര്‍ പറയുന്നത് പോലെ, തന്‍റെ വേഗത കൂടിയെന്നാണ് 31 വയസുള്ള ടോര്‍ലക്‌സണ്‍ കരുതിയത്. മൗണ്ടന്‍സ് 2 ബീച്ച് മാരത്തണ്‍, കാലിഫോര്‍ണിയയിലെ ഒജായില്‍ ആരംഭിച്ച് ലോസ് ഏഞ്ചല്‍സിന് പടിഞ്ഞാറ് തീരദേശ നഗരമായ വെഞ്ചുറയില്‍ അവസാനിച്ചു. അത് അവരുടെ ആദ്യത്തെ പ്രസവാനന്തര മത്സരമായിരുന്നു
ഏകദേശം 13 മൈലുകള്‍ കൂടി മലീമസമായ ഷോര്‍ട്ട്സുമായി അവര്‍ വേഗത നിലനിര്‍ത്തി ഓട്ടം തുടര്‍ന്നു. മൂന്ന് മണിക്കൂറും ഏഴ് മിനിറ്റും എടുത്താണ് അവര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
യു.കെയിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ്
കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്.
ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെയും മാറിയത് ഇത്തരത്തിലാണ്. പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക് വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.
എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.
ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം
കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക് തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക.
ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും. പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ് ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.
Post A Comment: