മുംബൈ: സിനിമാ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഹേമമാലിനി. ബോളിവുഡിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ഏവരുടെയും ഡ്രീം ഗേൾ എന്നാണ് ഹേമമാലിനി അറിയപ്പെട്ടത്. നൃത്തവും അഭിനയവുമായി തിളങ്ങി നിന്ന സമയത്താണ് ഹേമമാലിനി ധർമേന്ദ്രയുടെ രണ്ടാം ഭാര്യയായത്.
എന്തുകൊണ്ടാണ് വിവാഹത്തിന് ഒരു രണ്ടാം കെട്ടുകാരനെ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ ഹേമമാലിനി. ധർമേന്ദ്രയുടെ 85- ാം ജൻമദിനത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് ഹേമമാലിനി ഇക്കാര്യം വെളിപ്പെടുത്തിയത്.
കലയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു കുടുംബത്തിലായിരുന്നു താൻ ജനിച്ചതും വളർന്നതുമെന്നും അവർ പറയുന്നു. നൃത്തത്തിനായി ഞാൻ എന്നെ തന്നെ പൂർണമായി സമർപ്പിച്ചു. എൻ്റെ അമ്മയ്ക്ക് അത് നിർബന്ധമായിരുന്നു. ധരംജിയുമായുള്ള വിവാഹവും ജീവിതത്തിൽ മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു. ഹേമ മാലിനി പറയുന്നു.
ജോലി ചെയ്യുന്നതിൽ നിന്നും അദ്ദേഹം ഒരിക്കലും എന്നെ വിലക്കിയില്ല എന്നതായിരുന്നു ഈ ബന്ധത്തിലെ ഏറ്റവും പ്രദമായ ഘടകം. ധരംജി, അഭിനയം ആസ്വദിക്കുന്ന വ്യക്തിയായിരുന്നു. തൊഴിലിനോട് അദ്ദേഹത്തിനുള്ള അഭിനിവേശം അത്രത്തോളമായിരുന്നു. ഇരുവരുടെയും ജോലികളിൽ പരസ്‌പരം ബഹുമാനത്തോടെയാണ് ഞങ്ങൾ ഇടപെട്ടിരുന്നത്. ഞങ്ങൾ വളരെ അടുപ്പത്തിൽ നിൽക്കുമ്പോഴും ഞങ്ങളുടെ വഴികളിൽ സ്വതന്ത്രമായി നടന്നു. അവരവരുടെ ഇടങ്ങൾ നൽകാൻ ജീവിതത്തിലുടനീളം ശ്രദ്ധിച്ചു.
വിവാഹത്തിന് മുൻപ് തന്നെ ബോളിവുഡിലെ ഹിറ്റ് താരങ്ങളായിരുന്നു ധർമേന്ദ്രയും ഹേമ മാലിനിയും. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ ഒരുമിച്ചു അഭിനയിച്ചു. 70 കാലിൽ നിരവധി ഹിറ്റ് സിനിമകളാണ് ഹേമ മാലിനിയും ധർമേന്ദ്രയും ബോളിവുഡിന് സമ്മാനിച്ചത്.
അദ്ദേഹം വളരെ നിഷ്‌കളങ്കതയുള്ള വ്യക്തിയാണ്. കാര്യങ്ങളെ വളരെ വൈകാരികമായി കാണുന്ന വ്യക്തിയാണ്. ഞാൻ അൽപം കൂടി പ്രാക്റ്റിക്കലാണ്. കാര്യങ്ങളെ സമീപിക്കുന്നത്. ഈ നിമിഷവും കടന്നു പോകും എന്ന ചിന്തയിലാണ് ഞാൻ ജീവിക്കാറുള്ളതെന്നും ഹേമമാലിനി പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: