അറിവില്ലായ്‌മയും അബദ്ധവും ചിലപ്പോൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ വലിയ വിനയാകാറുണ്ട്. ഇത്തരത്തിൽ ഫെയ്‌സ് ബുക്ക് ലൈവിൽ നിന്നും കിട്ടിയ എട്ടിന്‍റെ പണിയുടെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി. ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫെയ്‌സ് ബുക്ക് ലൈവിലൂടെ സുഹൃത്തുക്കളും വീട്ടുകാരും കണ്ട സംഭവത്തെ കുറിച്ചാണ് യുവതി വിവരിക്കുന്നത്.
ഒരു വർഷം മുമ്പായിരുന്നു സംഭവം. ഭർത്താവുമായുള്ള കിടപ്പറ രംഗം വീഡിയോയിൽ പകർത്താൻ തീരുമാനിച്ചത് യുവതി തന്നെയായിരുന്നു. ഇതിനായി മൊബൈൽ ക്യാമറ ഓണാക്കി ബെഡിനു സമീപം വക്കുകയും ചെയ്‌തു. എന്നാൽ അബദ്ധത്തിൽ ക്യാമറയ്ക്ക് പകരം ഓണായത് ഫെയ്‌സ് ബുക്ക് ലൈവ് സ്ട്രീമിങ്ങാണ്.
ഇതറിയാതെ കട്ടിലിൽ കിടന്ന് യുവതി ഭർത്താവുമായി കെട്ടിമറിയുകയും ചെയ്‌തു. യുവതിയുടെ ലൈവ് സ്ട്രീമിങ് കണ്ട് ഒരു സുഹൃത്താണ് ഉടൻ തന്നെ ഫോൺ ചെയ്‌തത്. എന്നാൽ അപ്പോഴേക്കും 46 പേർ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ലൈവായി കണ്ടിരുന്നുവെന്ന് യുവതി പറയുന്നു. ലൈവ് സ്ട്രീം തന്‍റെ പിതാവും കണ്ടെന്നുള്ളത് തന്നെ ഏറെ വിഷാദത്തിലാക്കിയതായും യുവതി പറഞ്ഞു. ടിക് ടോക്കിലെ ഒരു വീഡിയോയിൽ ആണ് യുവതി തന്‍റെ അനുഭവം പങ്കുവെച്ചത്.
ദി സൺ ആണ് യുവതിയുടെ അനുഭവം പുറത്തു വിട്ടത്. @rroberson16 എന്ന ടിക് ടോക് ഉപയോക്താവാണ് യുവതി. സംഭവം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഒരാഴ്ച്ചയോളം കരഞ്ഞുവെന്നും യുവതി വിശദമാക്കുന്നുണ്ട്. അതേസമയം ഈ സമയത്ത് ഭർത്താവ് തന്ന നന്നായി സപ്പോർട്ട് ചെയ്‌തു. ഇപ്പോൾ അതോർത്ത് തങ്ങൾ ചിരിക്കുകയാണെന്നും യുവതി പറഞ്ഞു. അതേസമയം വ്യത്യസ്തമായ കമന്‍റുകളാണ് യുവതിയുടെ അനുഭവത്തിനു വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
സെന്‍റ് ജോർജ് സ്‌കൂളിലെ മോഷണം; പ്രതി പിടിയിൽ
ഇടുക്കി: കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ നിന്നടക്കം മോഷണം നടത്തി മുങ്ങിയ കുപ്രസിദ്ധ കള്ളനെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടികൂടി. ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷാണ് (41) അറസ്റ്റിലായത്. കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86,000 രൂപ മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.
തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രിയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. പതിവായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ കേസിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആൾ തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്.
ഈ മാസം രണ്ടിനാണ് സമാനമായ ഒരു കേസിൽ ജയിലിൽ നിന്നും ഇറങ്ങിയത്. ജയിൽ മോചിതനായതിനു പിന്നാലെ ആലത്തൂരിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനു പിന്നാലെയായിരുന്നു കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിലും മോഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, കട്ടപ്പന ഐ.പി. വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: