കൊച്ചി: യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലുള്ള ബാങ്ക് പണിമുടക്ക് ആരംഭിച്ചു. ബാങ്ക് സ്വകാര്യ വൽക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നും നാളെയും രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്ക് ജീവനക്കാരുടെ ഒൻപത് പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയാണ് യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സ്. പണിമുടക്ക് തുടങ്ങിയതോടെ രാജ്യത്തെ ബാങ്കിങ് മേഖല സ്തംഭിച്ചു.
പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ദിവസമായതിനാൽ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എടിഎമ്മുകളും പ്രവര്‍ത്തിക്കും. 10 ലക്ഷം ജീവനക്കാരാണ് രാജ്യവ്യാപകപണിമുടക്കിൽ പങ്കെടുക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: