തൃശൂർ: സ്‌കൂൾ വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. അയ്യന്തോള്‍ തൃക്കുമാരംകുടം അമ്പാടി രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് പോക്‌സോ കേസില്‍ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്ച്ചയായിരുന്നു സംഭവം. സ്‌കൂളിലെത്തിയ കുട്ടികളെ ഗേറ്റിനു സമീപത്തു നിന്നും ഇരുവരും കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇവരുടെ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പെൺകുട്ടികളെ ഇരുവരും കാറിനുള്ളിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അയ്യന്തോള്‍ തൃക്കുമാരംകുടത്ത് വെച്ചാണ് പൊലീസ് ഇവരെ കസ്റ്റഡില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
മലപ്പുറത്തുണ്ടായ മറ്റൊരു കേസിൽ വിദ്യാര്‍ഥിനിയെ വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിച്ച ആല്‍ബം ഗായകന്‍ അറസ്റ്റിലായി. പുത്തനത്താണി പുന്നത്തല പുതുശ്ശേരിപ്പറമ്പില്‍ മന്‍സൂറലി(28)യാണ് പൊലീസ് പിടിയിലായത്. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട പതിനാറുകാരിയെ മന്‍സൂര്‍ പാട്ട് പഠിപ്പിച്ചിരുന്നു.
യൂട്യൂബ് ചാനലില്‍ പാടാന്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു പാട്ടു പഠിപ്പിച്ചത്. പിന്നീട് കുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസിന് പരാതി നല്‍കി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മന്‍സൂറലി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ലോഡ്‌ജ് മുറിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു
ഹൈദ്രാബാദ്: സ്ത്രീയാകാൻ ലോഡ്‌ജ് മുറിയിൽവച്ച് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് രക്തം വാർന്ന് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥാണ് (28) ദാരുണമായി മരിച്ചത്. ഹൈദ്രാബാദിലെ നെല്ലൂരിലെ ഒരു ലോഡ്‌ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ രണ്ട് ബിഫാം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്‍റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സാപ്പിലൂടെ പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീനാഥ് തന്‍റെ അമ്മാവന്‍റെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ വൈകാതെ ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഹൈദരാബാദില്‍ ചെറിയ തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്.
തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്‍റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്‍റെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. ശ്രീനാഥ് ഇവരുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയക്ക് തയ്യാറായി. ഇതോടെ യുവാക്കളും ശ്രീനാഥും ലോഡ്ജില്‍ മുറിയിടെത്തു. തുടര്‍ന്ന് യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികള്‍ അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് എത്തുമ്പോൾ ലോഡ്‌ജ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശ്രീനാഥിന്‍റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
Post A Comment: