www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാൻ റഷ്യ; ഈ രാത്രി നിർണായകം

Russia-Ukraine war
Share it:



കീവ്: യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യക്കും- യുക്രൈനും ഈ രാത്രി നിർണായകം. വ്യാഴാഴ്ച്ച പുലർച്ചെയാണ് യുക്രൈനിലേക്ക് റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചത്. ഇതിനോടകം യുക്രൈനിൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സൈനികരും സാധാരണക്കാരും അടക്കം 68 പേർ കൊല്ലപ്പെട്ടതായിട്ടാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.  

തുറമുഖ നഗരമായ ഒഡെസയ്ക്ക് സമീപമുള്ള സൈനിക താവളത്തിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജനവാസ മേഖലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നൂറിലേറെ പേർ മരണപ്പെട്ടതായും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരിച്ചടിക്കിടെ റഷ്യയുടെ ആറ് വിമാനങ്ങൾ ആക്രമിച്ചിട്ടെന്നും 50 ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും യുക്രൈനും അവകാശപ്പെടുന്നു. 

അതേസമയം യുദ്ധം ശക്തിയാർജിച്ചതോടെ റഷ്യക്കും - യുക്രൈനും ഈ രാത്രി അതീവ നിർണായകമാണ്. തിരിച്ചടിക്കരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നുമാണ് യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സ്വന്തം രാജ്യം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്യക്തമാക്കി കഴിഞ്ഞു. 

ഇതോടെ ഇന്ന് രാത്രിയിൽ വീണ്ടും യുക്രൈനിലേക്ക് റഷ്യൻ സേന ആക്രമണം നടത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ യുക്രൈൻ തലസ്ഥാനം അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ റഷ്യൻ സേന എത്തിയതായിട്ടാണ് റിപ്പോർട്ട്. രാത്രിയിൽ കര- വ്യോമ മാർഗത്തിൽ പോരാട്ടം നടത്തി യുക്രൈന്‍റെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ റഷ്യ ശ്രമിച്ചേക്കും. 

അതേസമയം അമേരിക്കയുടെ ഉൾപ്പെടെ പിൻബലത്തോടെ ഈ രാത്രിയിൽ യുക്രൈൻ തിരിച്ചടി നടത്താനും സാധ്യത ഏറെയാണ്. ഇന്ന് രാത്രി അമേരിക്കൻ പ്രസിഡന്‍റ് ജോബൈഡൻ നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച സൂചനകൾ പുറത്തു വന്നേക്കും. സൈനിക ബലത്തിൽ പിന്നിലുള്ള യുക്രൈന് ആയുധങ്ങളും സൈനിക ശേഷിയും നൽകാൻ രാജ്യങ്ങൾ തയാറായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

റഷ്യൻ ആക്രമണങ്ങളെ ചെറുക്കുക എന്നതു തന്നെയാകും യുക്രൈൻ ഈ രാത്രിയിൽ സ്വീകരിക്കുന്ന നിലപാട്. എന്നാൽ ഇതിനിടെ റഷ്യയിലേക്ക് ആക്രമണം നടത്താനും യുക്രൈൻ ശ്രമിച്ചു കൂടായ്കയില്ലാതില്ല. ഇങ്ങനെ വന്നാൽ രാത്രിയിൽ ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ രംഗം 

ഓഹിയോ: ഹൈസ്‌കൂൾ വിദ്യാർഥികളുടെ പഠന ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യം. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തതായിട്ടാണ് റിപ്പോർട്ട്. 200 ഓളം വിദ്യാർഥികളുള്ള പഠന ഗ്രൂപ്പിലാണ് അധ്യാപികയുടെ കിടപ്പറ രംഗം വന്നത്. അധ്യാപികയും കാമുകനും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ അബദ്ധത്തിൽ അധ്യാപികയുടെ മൊബൈൽ ഫോണിൽ നിന്നു തന്നെയാണ് ഗ്രൂപ്പിലേക്ക് ലീക്ക് ആ‍യത്. 

ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ക്ലിവ് ലാൻഡിലെ ജിൻ അക്കാദമിയിലെ അധ്യാപികയാണ് സസ്പെൻഷനിലായത്. സംഭവത്തിൽ ഫെബ്രുവരി 15നാണ് പൊലീസിനു വിവരം ലഭിക്കുന്നതെന്നാണ് പ്രദേശിക മാധ്യമമായ ഡബ്ലുകെവൈസി റിപ്പോർട്ട് ചെയ്യുന്നു. അധ്യാപികയ്ക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ ക്ലീവ്‌ലാൻഡ് പൊലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാർഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സ്വകാര്യ മൊബൈൽ ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു, എന്നാൽ താൻ അത് ആർക്കും ബോധപൂർവ്വം അയച്ചുനൽകിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. 


Share it:

Mostreaded

world

Post A Comment: