ആരോഗ്യ പരിപാലനത്തിനായി ജിമ്മുകളെ ആശ്രയിക്കുന്നവരാണ് മിക്കവരും. സ്ത്രീകളും കുട്ടികളും വരെ ഇപ്പോൽ ജിമ്മുകളിൽ വ്യായാമം ചെയ്യാൻ എത്താറുണ്ട്. ഇത്തരത്തിൽ ജിമ്മിലെ വ്യായാമത്തിനിടെ അമിത ഭാരം ഉയർത്താൻ ശ്രമിച്ച യുവതി കഴുത്തൊടിഞ്ഞ് മരിച്ച വാർത്തയാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്.
പെരാവില്ലോ എന്ന സ്ഥലത്തെ പ്രാദേശിക ജിമ്മിലാണ് സംഭവം നടന്നത്. 180 കിലോഗ്രാം ഭാരമാണ് യുവതി ഉയർത്താൻ ശ്രമിച്ചത്. ഭാരം ഉയർത്താനാവാതെ ബാർബെൽ ഇവരുടെ കഴുത്തിലേക്ക് വീഴുകയും കഴുത്ത് ഒടിയുകയും ചെയ്‌തു. യുവതി തൽക്ഷണം തന്നെ മരിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വീഡിയോ തുടങ്ങുമ്പോൾ ജിമ്മിലെ ഭാരോദ്വഹന യന്ത്രത്തിനു സമീപം രണ്ട് യുവതികൾ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കാണാം. തുടർന്ന് കൂട്ടത്തിൽ ഒരു യുവതി യന്ത്രത്തിനു സമീപത്തേക്ക് നീങ്ങുന്നതും ഭാരം ഉയർത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ ഭാരം താങ്ങാനാവാതെ ബാർബെൽ യുവതിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. പരിശീലകൻ ഇല്ലാതെ യുവതി ഒറ്റക്ക് ശ്രമിച്ചതാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. ജിമ്മിലെ ക്യാമറയിലാണ് ദാരുണമായ സംഭവത്തിന്‍റെ വീഡിയോ പതിഞ്ഞത്. 35-45 വയസിന് ഇടയിലുള്ള യുവതിയാണ് മരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
DIED ON SPOT.
A woman in Mexico today was trying to lift 180 kg but couldn't do it. Instructor is responsible for this. #Mexico #gym #gymlife pic.twitter.com/wKHtLQvLvR
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ രംഗം
ഓഹിയോ: ഹൈസ്‌കൂൾ വിദ്യാർഥികളുടെ പഠന ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യം. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തതായിട്ടാണ് റിപ്പോർട്ട്. 200 ഓളം വിദ്യാർഥികളുള്ള പഠന ഗ്രൂപ്പിലാണ് അധ്യാപികയുടെ കിടപ്പറ രംഗം വന്നത്.
അധ്യാപികയും കാമുകനും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ അബദ്ധത്തിൽ അധ്യാപികയുടെ മൊബൈൽ ഫോണിൽ നിന്നു തന്നെയാണ് ഗ്രൂപ്പിലേക്ക് ലീക്ക് ആയത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ക്ലിവ് ലാൻഡിലെ ജിൻ അക്കാദമിയിലെ അധ്യാപികയാണ് സസ്പെൻഷനിലായത്.
സംഭവത്തിൽ ഫെബ്രുവരി 15നാണ് പൊലീസിനു വിവരം ലഭിക്കുന്നതെന്നാണ് പ്രദേശിക മാധ്യമമായ ഡബ്ലുകെവൈസി റിപ്പോർട്ട് ചെയ്യുന്നു. അധ്യാപികയ്ക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ ക്ലീവ്‌ലാൻഡ് പൊലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാർഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സ്വകാര്യ മൊബൈൽ ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു, എന്നാൽ താൻ അത് ആർക്കും ബോധപൂർവ്വം അയച്ചുനൽകിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു.
Post A Comment: