www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യപിച്ചെത്തിയ ഭർത്താവിനെ കാപ്പി വടികൊണ്ട് തല്ലിക്കൊന്നു; ഭാര്യ അറസ്റ്റിൽ

Share it:



ടുക്കി: പിറന്നാൾ ദിനത്തിൽ മദ്യപിച്ചെത്തി ഭാര്യക്ക് പകരം അമ്മയെ കൂടെ കിടത്താമോയെന്ന് ചോദിച്ച ഭർത്താവിനെ ഭാര്യ കാപ്പി വടികൊണ്ട് തല്ലിക്കൊന്നു. ഇടുക്കി വണ്ടൻമേട്ടിലാണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്. വണ്ടൻമേട് പുതുവലിൽ രഞ്ജിത്താണ് (38) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ അന്നൈ ലക്ഷ്‌മി (28) അറസ്റ്റിലായിട്ടുണ്ട്. 

ഈ മാസം ആറിനാണ് രഞ്ജിത്തിനെ വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീണ് മരിച്ചതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.  

മദ്യപാനിയായ രഞ്ജിത്ത് പതിവായി ഭാര്യയെയും സ്വന്തം മാതാവിനെയും മർദിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നു. കഴിഞ്ഞ വർഷം അ‍യൽവാസിയായ യുവതിയെ കയറിപിടിച്ച കേസിൽ അറസ്റ്റിലായി റിമാൻഡ് കഴിഞ്ഞ്  പുറത്തിറങ്ങിയ ഇയാൾ മടങ്ങിയെത്തി ഭാര്യയെ വീണ്ടും മർദിക്കാൻ തുടങ്ങി. 

സംഭവം നടക്കുന്ന ദിവസം അന്നൈ ലക്ഷ്‌മിയുടെ പിറന്നാളായിരുന്നു. ഈ ദിവസം മദ്യപിച്ചെത്തിയ രഞ്ജിത്ത് സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. അന്നൈ ലക്ഷ്മിയെ മർദിക്കുന്നതിന് തടസം പിടിച്ച അമ്മയെ  കൈയ്യില്‍ പിടിച്ച് വലിച്ച് ഇവള്‍ ഇല്ലെങ്കില്‍ നീ എന്‍റെ കൂടെ വന്ന് കിടക്കെടി എന്ന് പറഞ്ഞു. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്‌മി രഞ്ജിത്തിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളുകയും പിന്നിലെ കല്‍ഭിത്തിയില്‍ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്‌തു. 

എഴുന്നേറ്റിരുന്ന രഞ്ജിത്തിന്‍റെ തലയിൽ കാപ്പി വടികൊണ്ട് നിരന്തരം തല്ലി. തല്ലുകൊണ്ട് നിലത്തേക്ക് കമിഴ്‌ന്നു വീണതോടെ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ അന്നൈ ലക്ഷ്‌മി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ്, എസ്.ഐമാരായ എബി, സജിമോന്‍ ജോസഫ്, എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ ജോണ്‍, വി.കെ. അനീഷ് വനിത സി.പി.ഒ. രേവതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

Share it:

Idukki

Mostreaded

Post A Comment: