www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Share it:



നിലമ്പൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാത്തിപ്പാറ തരിയക്കോടൻ ഇൻഷാദിന്‍റെ മകൾ ഫാത്തിമ ഐറിൻ (ഒന്നര വയസ്) ആണ് മരിച്ചത്.  

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് അയൽവീട്ടിലെ പില്ലറിനോട് ചേർന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കുട്ടിയെ കാണാതായി അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഇർഷാദ് സൗദിയിലാണ്. മൃതദേഹം നിലമ്പൂർ ആശുപത്രിയിലാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സ്വർണവിലയിൽ ഇടിവ് 

തിരുവനന്തപുരം: തുടർച്ചയായ വർധനവിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില.

ഒരു പവൻ സ്വർണത്തിന്  400 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു. ഇന്ന് പവന് 37040 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3825 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. 

ഇന്നലെ ഗ്രാമിന് 3865 രൂപയും പവന് 30920 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 30600 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഇവയുടെ വിലയിൽ ഇന്ന് മാറ്റമുണ്ടായില്ല.


Share it:

Kerala

Post A Comment: