www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് വില 37,000 ൽ താഴെ

Share it:


കൊച്ചി: കുതിച്ചുയർന്ന സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 37,000 ൽ താഴെ എത്തി. 36,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4,620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. യുക്രൈൻ യുദ്ധ ഭീതിയിൽ അയവ് വന്നതാണ് സ്വർണ വയല കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ. 

അമേരിക്കയിലെ പണപ്പെരുപ്പം ഉൾപ്പെടെ ഉള്ള ഘടകങ്ങളും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്. ശനിയാഴ്ച്ച പവന് 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഒരു പവൻ സ്വർണത്തിന്‍റെ വില 37,440 രൂപയിൽ എത്തിയിരുന്നു. 

ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു ഇത്. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞ സ്വർണ വില ചൊവ്വാഴ്ച്ച വീണ്ടും തിരിച്ചു കയറിയാണ് ഉയർന്ന നിലവാരം തിരിച്ചു പിടിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

business

Post A Comment: