www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സോഷ്യൽ മീഡിയ കാമുകനൊപ്പം ഒളിച്ചോട്ടം; യുവതിയെയും കാമുകനെയും പിടികൂടി

Share it:



ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച് സോഷ്യൽ മീഡിയ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒടുക്കം പൊലീസ് പൊക്കി. പൊലീസ് കണ്ടെത്താതിരിക്കാൻ മൊബൈൽ ഫോൺ പോലും ഉപേക്ഷിച്ച് ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. 

അഞ്ച് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് പൂച്ചാക്കൽ അരൂകുറ്റി വടുതല സ്വദേശിനിയായ 28കാരി മലപ്പുറം തിരൂർ വെങ്ങാലൂർ കോടനിയിൽ മുഹമ്മദ് നിസാറിനൊപ്പം (26) ഒളിച്ചോടിയത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൂച്ചാക്കൽ സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജേക്കബിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.  

കഴിഞ്ഞ മാസം 27 നാണ് യുവതിയെ വടുതലയിലുള്ള വീട്ടില്‍നിന്നു കാണാതായത്. അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വേദേശിയായ യുവാവിന്‍റെ കൂടെ പോയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. 

തുടര്‍ന്ന് ചേര്‍ത്തല ഡിവൈഎസ്പി കെ.ബി. വിജയന്‍റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്നു ഇവരെ കണ്ടെത്തിയത്. സമൂഹ മാധ്യമം വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

യുക്രൈനെ ആക്രമിച്ച് റഷ്യ 

കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം തുടങ്ങിയതോടെ ആശങ്കയിൽ ലോക രാജ്യങ്ങൾ. റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പ്രതികരിച്ചത്. പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്‌കി പറഞ്ഞു. യുക്രൈൻ പ്രസിഡന്‍റ് യു.എസ്. പ്രസിഡന്‍റ് ജോബൈഡനുമായി സംസാരിച്ചു. 

യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും യുക്രൈൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിൽ വിമാനത്താവളത്തിനു സമീപം വെടിവപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നാണ് സൂചന. 

ഇന്നു പുലർച്ചെ അഞ്ചോടെയാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. വലിയ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് മലയാളി വിദ്യാർഥികളും പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ യുദ്ധ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്. 


Share it:

Kerala

Post A Comment: