www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.

അതേസമയം തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് പ്രതീക്ഷ. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തുകയും ചെയ്‌തു. 

വടക്കൻ ജില്ലകളിലെ വനമേഖലകളിലും ഇന്ന് മഴ കിട്ടിയേക്കുമെന്നാണ് സൂചനകൾ. മധ്യ തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. രണ്ട് കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹണി ട്രാപ്; കൊച്ചി സ്വദേശിനി പിടിയിൽ

കൊച്ചി: നഗരത്തിൽ ഹോട്ടൽ ഉടമയെ തന്ത്രപൂർവം ഹണിട്രാപ്പിൽപെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലാണ് സംഭവം. ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിനയാണ് പിടിയിലായത്. ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി ഹോട്ടൽ ഉടമയെ ട്രാപ്പിൽപെടുത്താനായിരുന്നു ശ്രമം. സമാനമായി കഴിഞ്ഞ മാസം മാത്രം റിൻസിനക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പരാതിക്കാരനായ ഹോട്ടൽ ഉടമയെ തന്ത്രപൂർവമാണ് ഇവർ വലയിലാക്കിയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അഭിനയിച്ച റിൻസിന ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് തന്ത്രപൂർവം ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ ആശുപത്രിയിലെ മുറിയിലെത്തിയതോടെ ഒരുമിച്ചുള്ള ദൃശ്യം പകർത്തി. 

ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. റിൻസിയുടെ കാമുകന്‍റെ കൂടി സഹായത്തോടെയായിരുന്നു തട്ടിപ്പ്. വീണ്ടും പണം തട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമാനമായി മുമ്പും ഹണി ട്രാപ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളാണ് റിൻസിന. മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസിലും ഇവർപ്രതിയാണ്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. 


Share it:

Kerala

Mostreaded

Post A Comment: