www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

Share it:



തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തിരുവല്ലത്താണ് സംഭവം. പ്രതി സുരേഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തിരുവല്ലം ജഡ്‌ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് സുരേഷ്  അടക്കം അഞ്ചുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  

തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെ റിമാന്‍റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു.

തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ലോഡ്‌ജ് മുറിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു 

ഹൈദ്രാബാദ്: സ്ത്രീയാകാൻ ലോഡ്‌ജ് മുറിയിൽവച്ച് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് രക്തം വാർന്ന് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥാണ് (28) ദാരുണമായി മരിച്ചത്. ഹൈദ്രാബാദിലെ നെല്ലൂരിലെ ഒരു ലോഡ്‌ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ രണ്ട് ബിഫാം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍  പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്‍റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സാപ്പിലൂടെ പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയത്. 

ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ  ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീനാഥ് തന്‍റെ അമ്മാവന്‍റെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്.  എന്നാല്‍ വൈകാതെ ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം  ഉപേക്ഷിച്ചു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഹൈദരാബാദില്‍ ചെറിയ തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. 

തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്‍റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്‍റെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. ശ്രീനാഥ് ഇവരുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയക്ക് തയ്യാറായി. ഇതോടെ യുവാക്കളും ശ്രീനാഥും ലോഡ്ജില്‍ മുറിയിടെത്തു.  തുടര്‍ന്ന് യൂ ട്യൂബ് വീഡിയോ നോക്കി  വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികള്‍ അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പൊലീസ് എത്തുമ്പോൾ ലോഡ്‌ജ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശ്രീനാഥിന്‍റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. 


Share it:

Crime

Post A Comment: