www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ ഇടിവ്

Share it:


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില 36,800 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,600 ആയി. ഇന്നലെ സ്വർണ വില പവന് 280 രൂപ കൂടിയിരുന്നു. ഏതാനും ദിവസമായി സ്വർണ വില ചാഞ്ചാട്ടം പ്രകടിപ്പിക്കുകയാണ്.  

ഈ മാസം 12 നു കുതിച്ചു കയറിയ വില 16 മുതൽ താഴുകയായിരുന്നു. എന്നാൽ പതിനെട്ടിന് വില വീണ്ടും ഉയർന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ രണ്ടു നിലവാരത്തിൽ കച്ചവടം നടക്കുകയും ചെയ്‌തു. യുക്രൈൻ പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

പുറ്റടി മയക്കുമരുന്ന് കേസ്; അന്വേഷണം അട്ടിമറിക്കാൻ നീക്കം

ഇടുക്കി: ബൈക്കിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസിൽ സമ്മർദം. കട്ടപ്പനയ്ക്ക് സമീപം പുറ്റടി ടൗണിൽ നിന്നാണ് ഇന്നലെ പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഹൈറേഞ്ചിലെ ഒരു പഞ്ചായത്ത് വാർഡ് മെമ്പറുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് ഇയാളെ വിട്ടയച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. 

ഭരണകക്ഷിയിൽപെട്ട ആളാണ് മെമ്പർ എന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീർക്കാൻ ഉന്നത ഇടപെടൽ ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച്ച പകലാണ് പുറ്റടി ടൗണിൽ നിന്നും ബൈക്ക് പിടികൂടുന്നത്. 

ബൈക്കിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് മയക്കുമരുന്നു തന്നെയാണോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്നാണ് പൊലീസിന്‍റെ നിലപാട്. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറയുന്നു.



Share it:

business

Post A Comment: