www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വധശിക്ഷ റദ്ദാക്കി; വിവരമറിഞ്ഞ പ്രതി ഹൃദയം പൊട്ടി മരിച്ചു

Share it:



ടെഹ്റാൻ: വധശിക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞ സന്തോഷത്തിൽ 55 കാരൻ ഹൃദയാഘാതമുണ്ടായി മരിച്ചു. ദക്ഷിണ ഇറാനിലാണ് സംഭവം നടന്നത്. 18 വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് അക്ബർ എന്നയാൾക്ക് വധശിക്ഷ വിധിച്ചത്. ഇയാൾക്ക് 37 വയസുള്ളപ്പോഴാണ് ബന്ദർ അബ്ബാസ് നഗരത്തിൽവെച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

കേസിൽ വിചാരണയ്ക്കിടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി അക്ബറിന് പരമാവധി ശിക്ഷ നൽകി. അക്ബറിനൊപ്പം ഈ കൊലക്കേസിൽ പങ്കാളിയായിരുന്ന ദാവൂദ് എന്നയാൾക്കും വധശിക്ഷ ലഭിച്ചു. കേസിൽ അക്ബറിന്‍റെ കൂട്ടാളികളായ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.

ഇറാനിലെ ശരീഅത്ത് നിയമപ്രകാരം ദാവൂദിന്‍റെ വധശിക്ഷ നടപ്പിലായതോടെ അക്ബർ രക്ഷപെടില്ലെന്ന് ഉറപ്പായിരുന്നു. ഏതു നിമിഷവും ശിക്ഷ നടപ്പാക്കുമെന്ന ഭയത്തോടെയാണ് അക്ബർ ജയിലിൽ കഴിഞ്ഞിരുന്നത്. മാപ്പ് തേടി അക്ബറിന്‍റെ കുടുംബം കൊല്ലപ്പെട്ടയാളുടെ മാതാപിതാക്കളെ പലതവണ സമീപിച്ചെങ്കിലും ഇസ്ഫഹാന്‍ സ്വദേശികളായ അവര്‍ വഴങ്ങാൻ തയ്യാറായില്ല. വധശിക്ഷ നടപ്പാക്കുമെന്ന തീയതി അടുത്തതോടെ അക്ബറിന്‍റെ ആരോഗ്യനില മോശമായി. 

കടുത്ത മാനസികസമ്മർദ്ദത്തെ തുടർന്ന് രണ്ടു തവണ മസ്തിഷ്ക്കാഘാതം ഉണ്ടായി. ജയിലിൽ വിദഗ്ദ്ധ ചികിത്സയിലൂടെയാണ് അക്ബറിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെ ജയില്‍ അധികൃതര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിളിപ്പിക്കുകയും അക്ബറിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 

ആയിരം കിലോമീറ്ററോളം സഞ്ചരിച്ചെത്തിയാണ് ജയില്‍ അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം അക്ബറിന് മാപ്പ് നൽകുകയായിരുന്നു. ഇതോടെയാണ് അക്ബർ വധശിക്ഷയിൽനിന്ന് ഒഴിവായത്. മാപ്പ് ലഭിച്ചതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവായെന്ന വിവരം ജയിൽ അധികൃതർ അക്ബറിനെ സെല്ലിലെത്തി അറിയിക്കുകയായിരുന്നു.

ഇതുകേട്ട അക്ബർ വളരെയധികം സന്തോഷവാനായിരുന്നു. അൽപ്പനേരം മനസ് തുറന്ന് ചിരിക്കുകയും ചെയ്‌തു. എന്നാൽ തൊട്ടടുത്ത നിമിഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ബറിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

യുക്രൈനെ ആക്രമിച്ച് റഷ്യ 

കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം തുടങ്ങിയതോടെ ആശങ്കയിൽ ലോക രാജ്യങ്ങൾ. റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പ്രതികരിച്ചത്. പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്‌കി പറഞ്ഞു. യുക്രൈൻ പ്രസിഡന്‍റ് യു.എസ്. പ്രസിഡന്‍റ് ജോബൈഡനുമായി സംസാരിച്ചു. 

യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും യുക്രൈൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിൽ വിമാനത്താവളത്തിനു സമീപം വെടിവപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നാണ് സൂചന. 

ഇന്നു പുലർച്ചെ അഞ്ചോടെയാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. വലിയ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് മലയാളി വിദ്യാർഥികളും പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ യുദ്ധ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്. 


Share it:

Mostreaded

world

Post A Comment: