www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നാറിലെ എട്ട് വയസുകാരിയുടെ മരണം കൊലപാതകം; അന്വേഷണത്തിൽ വഴിത്തിരിവ്

Share it:



ഇടുക്കി: മൂന്നാർ ഗുണ്ടുമലയിൽ എട്ട് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിലാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇതോടെ കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി. 

ഡമ്മി പരീക്ഷണത്തിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളിക്ക് കുട്ടിയുടെ ഭാരം താങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തി. ഇതാണ് കേസിൽ വഴിത്തിരിവാകുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആരോ കഴുത്തിൽ കയർ കെട്ടി തൂക്കിയതാകാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ടര വര്‍ഷം മുമ്പാണ് എട്ട് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  

2019 സെപ്റ്റംബര്‍ ഒൻപതിനാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. 

അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ  ചുമതല കൈമാറി. തുടരന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ  തൂക്കത്തിനു സമാനമായ ഭാരമുള്ള  ഡമ്മിയാണ്  ഉപയോഗിച്ചത്. കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു.

20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

പ്ലസ് ടു വിദ്യാർഥി ഹോട്ടലിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: ഹോട്ടലിനു മുകളിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തപ്പിള്ളി ചുക്കേരി അലോൻസോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസമായി ഹോട്ടൽ മുറിയിലായിരുന്നു താമസം. 

മൂന്നിനാണ് അലോൻസോ ഹോട്ടലിലെ 405-ാം നമ്പർ റൂമിൽ താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹോട്ടൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. 


Share it:

Idukki

Post A Comment: