www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിലെ ഏലക്കാ സ്റ്റോറിൽ സ്ഫോടനം; ഇരുമ്പു വാതിൽ അടക്കം ചിതറി തെറിച്ചു

Share it:



ഇടുക്കി: ഏലക്കാ സ്റ്റോറിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. നെടുങ്കണ്ടം കോമ്പയാറിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കോമ്പയാർ ഗ്രീൻഗോൾഡ് കാർഡമം സ്റ്റോറിലാണ് അതുഗ്ര സ്ഫോടനം ഉണ്ടായത്. 

സ്റ്റോറിന്‍റെ ഇരുമ്പു ഡോറുകൾ അടക്കം സ്ഫോടനത്തിൽ ചിതറി തെറിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന 800 കിലോയോളം ഏലക്കായും കത്തി നശിച്ചതായിട്ടാണ് വിവരം. സ്റ്റോറിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുണ്ടായി. 

സ്ഫോടന സമയത്ത് തൊഴിലാളി സ്റ്റോറിനുള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Mostreaded

Post A Comment: