www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1986) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

13കാരികളായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; 32 കാരൻ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുടപുരം കിഴുവിലം പെയ്കവിളാകം ഷൈജു (32) ആണ് പൊലീസിന്‍റെ പിടിയിലായത്. 

ഞാ‍യറാഴ്ച്ച കഴക്കൂട്ടത്താണ് സംഭവം നടന്നത്. മൂന്നു മുക്കിനു സമീപത്തു നിന്നും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.  

13 വയസുകാരികളായ കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഇയാളിൽ നിന്നും രക്ഷപ്പെട്ടോടിയ പെൺകുട്ടികൾ അടുത്തുള്ള വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇതിന് മുമ്പ് പലതവണ പ്രതി പെൺകുട്ടികളെ കാറിൽ പിന്തുടർന്നിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കാറിന്‍റെ നമ്പർ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇയാൾക്കെതിരെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും ഒരു പോക്‌സോ കേസ് നിലവിലുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

പ്ലസ് ടു വിദ്യാർഥി ഹോട്ടലിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: ഹോട്ടലിനു മുകളിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തപ്പിള്ളി ചുക്കേരി അലോൻസോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസമായി ഹോട്ടൽ മുറിയിലായിരുന്നു താമസം. 

മൂന്നിനാണ് അലോൻസോ ഹോട്ടലിലെ 405-ാം നമ്പർ റൂമിൽ താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹോട്ടൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light