www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Share it:


തിരുവനന്തപുരം: മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. 

കിഴക്കൻ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണം എന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വേനൽ ചൂടിൽ വെന്തുരുകുന്ന കേരളത്തിന് അപ്രതീക്ഷിതമായെത്തുന്ന മഴ താൽക്കാലിക ആശ്വാസമേകും എന്നാണ് വിലയിരുത്തൽ. ഇന്നലെ ചിലയിടങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.  

അതേസമയം ഇടുക്കി അടക്കമുള്ള ജില്ലകളിൽ വേനൽചൂട് ശക്തമായിരിക്കുകയാണ്. പകൽ സമയത്ത് അതി തീവ്ര ചൂടാണ് അനുഭവപ്പെടുന്നത്. കോട്ടയം, എറണാകുളം ജില്ലകളിലും തീവ്രമായ ചൂടാണ് അനുഭവപ്പെടുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

പുറ്റടി മയക്കുമരുന്ന് കേസ്; അന്വേഷണം അട്ടിമറിക്കാൻ നീക്കം

ഇടുക്കി: ബൈക്കിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസിൽ സമ്മർദം. കട്ടപ്പനയ്ക്ക് സമീപം പുറ്റടി ടൗണിൽ നിന്നാണ് ഇന്നലെ പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഹൈറേഞ്ചിലെ ഒരു പഞ്ചായത്ത് വാർഡ് മെമ്പറുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് ഇയാളെ വിട്ടയച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. 

ഭരണകക്ഷിയിൽപെട്ട ആളാണ് മെമ്പർ എന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീർക്കാൻ ഉന്നത ഇടപെടൽ ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച്ച പകലാണ് പുറ്റടി ടൗണിൽ നിന്നും ബൈക്ക് പിടികൂടുന്നത്. 

ബൈക്കിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് മയക്കുമരുന്നു തന്നെയാണോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്നാണ് പൊലീസിന്‍റെ നിലപാട്. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറയുന്നു.


Share it:

Idukki

Kerala

Post A Comment: