www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റഷ്യയെ മുട്ടുകുത്തിക്കാൻ അമേരിക്കയുടെ സാമ്പത്തിക ഉപരോധം

Share it:


ന്യൂയോർക്ക്: റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ സമ്പദ് വ്യവസ്ഥയിൽ ഉപരോധം പ്രതിഫലിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോബൈഡൻ പറഞ്ഞു. യുദ്ധം ആസൂത്രണം ചെയ്‌തത് പുടിനാണ്. ഇത് പൈശാചികമായ നടപടിയായിരുന്നു.  

ഇതിന്‍റെ പ്രത്യാഖാതം റഷ്യ നേരിടേണ്ടി വരും. യുദ്ധത്തിനായി പുടിൻ നേരത്തെ ആസൂത്രണം തുടങ്ങി. റഷ്യ ആറ് മാസത്തിനു മുമ്പേ ആക്രമണത്തിനു പദ്ധതിയിട്ടു. അംഗരാജ്യങ്ങളുടെ സുരക്ഷ തങ്ങൾ ഉറപ്പാക്കും. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പ്രസിഡന്‍റ് ജോബൈഡൻ പറഞ്ഞു. 

അമേരിക്കയിലുള്ള റഷ്യയുടെ മുഴുവൻ സമ്പത്തും മരവിപ്പിക്കും. വ്യക്തികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഈ ഉപരോധം വ്യാപകമാകും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി ഉപരോധം ഏർപ്പെടുത്തി. യുദ്ധം തെരഞ്ഞെടുത്തത് പുടിൻ, പ്രത്യാഘാതവും നേരിടണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ രംഗം 

ഓഹിയോ: ഹൈസ്‌കൂൾ വിദ്യാർഥികളുടെ പഠന ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യം. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തതായിട്ടാണ് റിപ്പോർട്ട്. 200 ഓളം വിദ്യാർഥികളുള്ള പഠന ഗ്രൂപ്പിലാണ് അധ്യാപികയുടെ കിടപ്പറ രംഗം വന്നത്. 

അധ്യാപികയും കാമുകനും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ അബദ്ധത്തിൽ അധ്യാപികയുടെ മൊബൈൽ ഫോണിൽ നിന്നു തന്നെയാണ് ഗ്രൂപ്പിലേക്ക് ലീക്ക് ആ‍യത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ക്ലിവ് ലാൻഡിലെ ജിൻ അക്കാദമിയിലെ അധ്യാപികയാണ് സസ്പെൻഷനിലായത്. സംഭവത്തിൽ ഫെബ്രുവരി 15നാണ് പൊലീസിനു വിവരം ലഭിക്കുന്നതെന്നാണ് പ്രദേശിക മാധ്യമമായ ഡബ്ലുകെവൈസി റിപ്പോർട്ട് ചെയ്യുന്നു. അധ്യാപികയ്ക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ ക്ലീവ്‌ലാൻഡ് പൊലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാർഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സ്വകാര്യ മൊബൈൽ ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു, എന്നാൽ താൻ അത് ആർക്കും ബോധപൂർവ്വം അയച്ചുനൽകിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. 


Share it:

world

Post A Comment: