www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

രണ്ടു ദിവസത്തിനിടെ 800 രൂപയുടെ ഇടിവ്; സ്വർണവില താഴുന്നു

Share it:


കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4,580 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന ശേഷമാണ് ഇപ്പോൾ വിലയിൽ ഇടിവ് കാണിക്കുന്നത്.

യുക്രൈൻ യുദ്ധ ഭീതി ഒഴിയുന്നതാണ് വില ഇടിയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. തുടർന്ന് തിങ്കളാഴ്ച്ച വില താഴ്ന്ന സ്വർണ വില ചൊവ്വാഴ്ച്ച വീണ്ടും തിരിച്ചു കയറി ശനിയാഴ്‌ച്ചത്തെ നിലവാരത്തിലേക്ക് മടങ്ങി എത്തി. 

എന്നാൽ ഇന്നലെയും ഇന്നും വില താഴ്ന്നതാണ് ദൃശ്യമായത്. അമേരിക്കയിലെ പണപ്പെരുപ്പം ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

business

Post A Comment: